Photo: AFP
പുണെ: പരിക്ക് മാറി പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു താരത്തിന്റെ മോശം പ്രകടനം.
മത്സരത്തിലാകെ വെറും രണ്ട് ഓവര്‍ മാത്രം ബൗള്‍ ചെയ്ത അര്‍ഷ്ദീപ് വഴങ്ങിയത് 37 റണ്‍സായിരുന്നു. ഇതില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്ക് നോബോളുകളടക്കം വഴങ്ങിയത് 19 റണ്‍സ്. മത്സരത്തിലാകെ അഞ്ച് നോബോളുകള്‍ എറിഞ്ഞ താരം ഒരു ട്വന്റി 20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ നോബോളുകള്‍ എറിയുന്ന താരമെന്ന ന്യൂസീലന്‍ഡിന്റെ ഹാമിഷ് റുഥര്‍ഫോര്‍ഡിന്റെ മോശം റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. മത്സരത്തിലുടനീളം താളം കണ്ടെത്താന്‍ പാടുപെട്ട താരത്തിന് ഒരിക്കല്‍ പോലും ആത്മവിശ്വാസത്തോടെ പന്തെറിയാനായിരുന്നില്ല.
തന്റെ ആദ്യ ഓവറില്‍ തന്നെ 19 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപിനെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ്ങില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. പിന്നീട് 19-ാം ഓവറില്‍ പന്തേല്പ്പിച്ചപ്പോഴും നിരാശയായിരുന്നു ഫലം.
Content Highlights: Arshdeep Singh Sets Unwanted Record By Bowling Five No Balls
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..