പാകിസ്താനെതിരേ ക്യാച്ച് നഷ്ടപ്പെടുത്തിയ രാത്രി അര്‍ഷ്ദീപ് ഉറങ്ങിയില്ല; കോച്ചിന്റെ വെളിപ്പെടുത്തല്‍


Photo: AFP

ന്യൂഡല്‍ഹി: ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക് താരം ആസിഫ് അലിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയ രാത്രി ഇന്ത്യന്‍ ബൗളര്‍ അര്‍ഷ്ദീപിന് ഉറങ്ങാനായില്ലെന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ പരിശീലകന്‍ ജസ്വന്ത് റായ്.

പാകിസ്താനെതിരേ സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ പാക് താരം ആസിഫ് അലിയുടെ എളുപ്പമുള്ള ക്യാച്ചാണ് അര്‍ഷ്ദീപ് നഷ്ടപ്പെടുത്തിയത്. ഇതേ മത്സരത്തില്‍ അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കേ പന്തെറിഞ്ഞ അര്‍ഷ്ദീപ് രണ്ട് ഫുള്‍ടോസ് പന്തുകളും എറിഞ്ഞിരുന്നു. മത്സരത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് അര്‍ഷ്ദീപിനെതിരേ ഉയര്‍ന്നത്.

ഇപ്പോഴിതാ മത്സരത്തിനു ശേഷം ഏറെ നിരാശനായാണ് താരം തന്നോട് സംസാരിച്ചതെന്നാണ് പരിശീലകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ''ഏതൊരു കളിക്കാരനെയും പോലെ, അര്‍ഷ്ദീപും അല്‍പ്പം ടെന്‍ഷനിലായിരുന്നു, നീ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അക്കാരണത്താല്‍ തന്നെ വിഷമിക്കേണ്ടതില്ലെന്നും ഞങ്ങള്‍ അവനോട് പറഞ്ഞു. പാകിസ്താനെതിരേ ക്യാച്ച് നഷ്ടപ്പെുത്തിയ ശേഷം അവനുമായി സംസാരിച്ചിരുന്നു. അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്നാണ് അവന്‍ പറഞ്ഞത്. ട്രോളുകളൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും എന്നാല്‍ യോര്‍ക്കര്‍ എറിയാനുള്ള ശ്രമം പാളി ഫുള്‍ടോസായതിനെ കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവന്‍. ട്വന്റി 20 ലോകകപ്പ് ഏതൊരു ക്രിക്കറ്ററെ സംബന്ധിച്ചും വലിയ ഒരു വേദിയാണ്. തെറ്റുകള്‍ തിരുത്തണമെന്നുള്ള അര്‍ഷ്ദീപിന്റെ മനോഭാവം തന്നെയാകും അദ്ദേഹത്തിനും ടീം ഇന്ത്യയ്ക്കും സഹായകമാകുക.'' - ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ അര്‍ഷ്ദീപന്റെ പരിശീലകന്‍ ജസ്വന്ത് റായ് വ്യക്തമാക്കി.

അതേസമയം ഏഷ്യാ കപ്പില്‍ താരതമ്യേന മികച്ച പ്രകടനം പുറത്തെടുത്ത അര്‍ഷ്ദീപിനെ ഇന്ത്യ ഇത്തവണത്തെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Arshdeep Could Not Sleep After Asia Cup Match against Pakistan says Coach


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented