ഹരാരെ: സിംബാബ്‌വേ താരം തിനാഷേ കാമുന്‍ഹുകാംവേയുടെ ഹെല്‍മെറ്റ് തകര്‍ത്ത് പാകിസ്താന്റെ പേസ് ബൗളര്‍ അര്‍ഷാദ് ഇഖ്ബാല്‍. രണ്ടാം ട്വന്റി-20യിലെ ഏഴാം ഓവറിലാണ് സംഭവം.

തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയതായിരുന്നു അര്‍ഷാദ്. ഈ ഓവറിലെ മൂന്നാം പന്ത് തിനാഷേയുടെ ഹെല്‍മറ്റില്‍ ചെന്നിടിച്ചു. ഇതിന്റെ ശക്തിയില്‍ ഹെല്‍മെറ്റിന് ഏറ്റവും മുകളിലുള്ള സുരക്ഷാ കവചം താഴെ വീണു. തിനാഷേ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

മത്സരത്തില്‍ സിംബാബ്‌വേ 19 റണ്‍സിന് പാകിസ്താനെ തോല്‍പ്പിച്ചു. പാക് ജഴ്‌സിയില്‍ അര്‍ഷാദിന്റെ ആദ്യ മത്സരമാണിത്.

Content Highlights: arshad iqbal breaks helmet zimbabwe tinashe