സതാംപ്ടണ്‍: ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദിയിലേക്ക് 4,000 കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. 

കൗണ്ടി ക്ലബ്ബായ ഹാംഷയറിന്റെ തലവനാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 18-ന് സതാംപ്ടണാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്നത്. 

ബ്രിട്ടനില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം കൊടുത്തിട്ടുണ്ട്. നേരത്തെ ലെസ്റ്റര്‍ഷയറും ഹാംഷയറും തമ്മില്‍ നടന്ന കൗണ്ടി മത്സരത്തില്‍ 1500 കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.

മുംബൈയില്‍ ക്വാറന്റീനിലുള്ള ഇന്ത്യന്‍ ടീം ജൂണ്‍ രണ്ടിന് ലണ്ടനിലേക്ക് തിരിക്കും. ന്യൂസീലന്‍ഡ് ടീമിലെ പ്രധാനതാരങ്ങള്‍ ഇംഗ്ലണ്ടില്‍ എത്തിക്കഴിഞ്ഞു.

Content Highlights: Around 4,000 fans to be allowed on World Test Championship final