Image Courtesy: ICC| Twitter
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയോടെ ഇന്ത്യയില്‍ വീണ്ടും സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. നെപ്പോട്ടിസത്തിലൂടെ അവസരങ്ങള്‍ ലഭിച്ചവരേയും അവസരങ്ങള്‍ നഷ്ടപ്പെട്ടവരേയും കുറിച്ച് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ നടന്നു.
ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും നെപ്പോട്ടിസത്തിന്റെ ചുവടുപറ്റി സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയാകുകയാണ്. 2016-ല്‍ അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമില്‍ അര്‍ജുന് ഇടംലഭിച്ചതിനെ തുടര്‍ന്ന് അന്നുണ്ടായ ചര്‍ച്ചകളാണ് ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്കും ആധാരം.
അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമില്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ ഉള്‍പ്പെടുത്താന്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ 327 പന്തില്‍ 1009 റണ്‍സ് നേടി രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രണവ് ധന്‍വാഡെയെ തഴഞ്ഞെന്നായിരുന്നു ആരോപണം. ഇതാണ് ഇപ്പോഴും വ്യാപകമായി ചര്‍ച്ചയാകുന്നത്.

സത്യാവസ്ഥ എന്ത്?
മുംബൈക്കായി കളിച്ച താരങ്ങള്‍ക്ക് മാത്രമാണ് സാധാരണയായി വെസ്റ്റ് സോണ്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുക. 327 പന്തില്‍ 1009 റണ്‍സടിച്ച പ്രണവ് ധന്‍വാഡെയുടെ പ്രകടനത്തിനു മുമ്പേ ആ സമയത്തെ മുംബൈ ടീമിന്റെ സെലക്ഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. മാത്രമല്ല ടീം ഏതാനും മത്സരങ്ങള്‍ കളിക്കുകയും ചെയ്തു.
ശ്രദ്ധപിടിച്ചുപറ്റിയ മകന്റെ പ്രകടനത്തിനു മുമ്പേ മുംബൈ ടീമിന്റെ സെലക്ഷന്‍ കഴിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി അന്ന് പ്രണവിന്റെ പിതാവ് പ്രശാന്ത് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. അര്‍ജുനും പ്രണവും നല്ല സുഹൃത്തുക്കളാണ്. അവര്‍ സ്ഥിരമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ടീമിലെത്തിയത് നെപ്പോട്ടിസം വഴിയല്ലെന്ന് ഈ വസ്തുതകളില്‍ നിന്നുതന്നെ വ്യക്തമാണ്. പ്രണവിനോട് യാതൊരു നീതികേടും ഉണ്ടായിട്ടില്ലെന്നും.
Content Highlights: Arjun Tendulkar slammed on Twitter for nepotism
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..