ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകാന്‍ നടത്തിയ ധനസമാഹരണത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും ചേര്‍ന്ന് സമാഹരിച്ചത് 11 കോടിയിലേറെ രൂപ.

വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. പൊതുസമൂഹത്തില്‍ നിന്ന് പണം സമാഹരിക്കുന്ന കീറ്റോ പ്ലാറ്റ്‌ഫോം വഴിയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. 'ഇന്‍ ദിസ് ടുഗെദര്‍' എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന് തുടക്കമിട്ട കോലിയും അനുഷ്‌കയും ചേര്‍ന്ന് 11,39,11,820 രൂപയാണ് സമാഹരിച്ചത്. 

Anushka Sharma-Virat Kohli raise Rs 11 cr for Covid-19 relief

ഏഴു കോടി രൂപ ലക്ഷ്യമിട്ടായിരുന്നു കീറ്റോയിലൂടെ ഇരുവരും ക്യാമ്പെയ്ന് തുടക്കമിട്ടത്. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിച്ചതിലേറെ തുക സമാഹരിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ ഇരുവരും സഹായം നല്‍കിയവര്‍ക്ക് നന്ദിയറിയിക്കുകയും ചെയ്തു.

കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കാനാണ് ഈ പണം ചെലവഴിക്കുക.

Content Highlights: Anushka Sharma-Virat Kohli raise Rs 11 cr for Covid-19 relief