Photo By Asanka Brendon Ratnayake| AP
മെല്‍ബണ്‍: മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ ടീമിന് വീണ്ടും തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം പേസര്‍ ഉമേഷ് യാദവ് പരിക്കേറ്റ് മടങ്ങി.
മത്സരത്തില്‍ തന്റെ നാലാം ഓവര്‍ എറിയുന്നതിനിടെയാണ് ഉമേഷ് അസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടന്‍ തന്നെ ടീം ഫിസിയോ എത്തി താരത്തെ പരിശോധിച്ചു. തുടര്‍ന്ന് അദ്ദേഹം മൈതാനത്ത് നിന്ന് മടങ്ങുകയായിരുന്നു. മുഹമ്മദ് സിറാജാണ് പിന്നീട് ഓവര്‍ പൂര്‍ത്തിയാക്കിയത്. ഉമേഷിനെ സ്കാനിങ്ങിന് വിധേയനാക്കിയതായി ബി.സി.സി.ഐ അറിയിച്ചു.
ഓസീസ് ഓപ്പണര്‍ ജോ ബേണ്‍സിന്റെ വിക്കറ്റെടുത്ത് മികച്ച ഫോമിലായിരുന്നു താരം.
പരിക്ക് മൂലം പേസര്‍മാരായ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരുടെ സേവനം നേരത്തെ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായതാണ്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഉമേഷിനും പരിക്കേറ്റിരിക്കുന്നത്. ഉമേഷിന്റെ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്ന് വ്യക്തമല്ല.
Content Highlights: Another injury scare for India as Umesh Yadav limps off the field
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..