ശ്രീശാന്തിനെപ്പോലെ എനിക്കും തിരിച്ചുവരാന്‍ അവസരം നല്‍കണം- അങ്കിത് ചവാന്‍


ബി.സി.സി.ഐ മുമ്പ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമാക്കി കുറച്ചതോടെ ഈ സെപ്റ്റംബറില്‍ ശ്രീശാന്തിന് കളിക്കളത്തിലിറങ്ങാനാകും

-

മുംബൈ: ഐ.പി.എൽ ഒത്തുകളി വിവാദത്തിൽ കുരുങ്ങി ക്രിക്കറ്റിൽ നിന്ന് വിലക്ക് ലഭിച്ച മലയാളി താരം ശ്രീശാന്ത് തിരിച്ചുവരാനൊരുങ്ങുകയാണ്. ബി.സി.സി.ഐ മുമ്പ് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴു വർഷമാക്കി കുറച്ചതോടെ ഈ സെപ്റ്റംബറിൽ ശ്രീശാന്തിന് കളിക്കളത്തിലിറങ്ങാനാകും. കേരളത്തിനായി മികച്ച കളി പുറത്തെടുത്ത് ഐ.പി.എല്ലിൽ തിരിച്ചെത്താനാണ് തന്റെ ശ്രമമെന്ന് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.

എന്നാൽ ശ്രീശാന്തിന് മടങ്ങിവരാൻ വഴിയൊരുക്കിയതുപോലെ തനിക്കും ഒരിക്കൽ കൂടി അവസരം നൽകണമെന്ന ആവശ്യവുമായി ഒരു താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. വാതുവയ്പ് കേസിൽ ശ്രീശാന്തിന്റെ കൂട്ടുപ്രതിയായിരുന്ന അങ്കിത് ചവാനാണ് ആ താരം. ആജീവനാന്ത വിലക്ക് പുന:പരിശോധിച്ച് തിരിച്ചുവരവിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് അങ്കിത് ബി.സി.സി.ഐയ്ക്കും മുംബൈ ക്രിക്കറ്റ് അസോസിയേഷനും കത്തയച്ചു. ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ചവാൻ ആദ്യം ബി.സി.സി.ഐയെ ആണ് സമീപിച്ചത്. എന്നാൽ മാതൃ ക്രിക്കറ്റ് അസോസിയേഷനിലൂടെ സമീപിക്കണമെന്ന നിർദേശത്തെ തുടർന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനും കത്തയക്കുകയായിരുന്നു.

2012 ഐ.പി.എൽ വാതുവയ്പ്പ് കേസിൽ ശ്രീശാന്തിനൊപ്പം ബി.സി.സി.ഐ അങ്കിത് ചവാനും അജിത് ചണ്ഡിലയ്ക്കും ആജീവനാന്ത വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 2015-ൽ ഡൽഹി വിചാരണക്കോടതി മൂന്നു പേർക്കുമെതിരായ കേസ് തള്ളി.

ആജീവനാന്ത വിലക്ക് കുറയ്ക്കാൻ ബി.സി.സി.ഐ തയ്യാറാകാതിരുന്നതോടെ സുപ്രീം കോടതിയെ സമീപിച്ചാണ് ശ്രീശാന്ത് അനുകൂല വിധി നേടിയത്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി ശിക്ഷാ കാലയളവ് പുന:പരിശോധിക്കാനും നിർദേശം നൽകി. തുടർന്ന് ബി.സി.സി.ഐ ഓംബുഡ്സ്മാൻ ശ്രീശാന്തിന്റെ വിലക്ക് ഏഴു വർഷമാക്കി ഇളവ് ചെയ്യുകയായിരുന്നു.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022