അനില്‍ കുംബ്ലെ ഇന്ത്യന്‍ കോച്ചായേക്കും


കുംബ്ലെയ്ക്ക് പുറമേ 57 പേര്‍ ഇന്ത്യന്‍ കോച്ചാവാന്‍ അപേക്ഷ നല്‍കിയിട്ടണ്ട്. ഇതില്‍ ഇന്ത്യന്‍ ടീം മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രി, സെലക്ടര്‍ സന്ദീപ് പാട്ടില്‍ എന്നിവരുടെ കുംബ്ലെയുടെ പ്രധാന എതിരാളികള്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനുമായ അനില്‍ കുംബ്ലെ ഇന്ത്യയുടെ പുതിയ കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

കുംബ്ലെയ്ക്ക് പുറമേ 57 പേര്‍ ഇന്ത്യന്‍ കോച്ചാവാന്‍ അപേക്ഷ നല്‍കിയിട്ടണ്ട്. ഇതില്‍ ഇന്ത്യന്‍ ടീം മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രി, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്, സെലക്ടര്‍ സന്ദീപ് പാട്ടില്‍ എന്നിവരാണ്‌ കുംബ്ലെയുടെ പ്രധാന എതിരാളികള്‍.

അപേക്ഷ തന്നവരില്‍ ഇന്ത്യന്‍ കോച്ചാവാന്‍ ഏറ്റവും സാധ്യതയുള്ള താരം കുംബ്ലെ. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളുടെ ഉപദേശകനായി പ്രവര്‍ത്തിച്ച ആളാണ് കുംബ്ലെ. ഒരു മികച്ച ഉപദേശകന് നല്ലൊരു കോച്ചാവാനും സാധിക്കുമെന്നും ബിസിസിഐ അധികൃതര്‍ പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി 132 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള കുംബ്ലെ 2,506 റണ്‍സും 619 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ നേടിയ 110 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 1999 ല്‍ പാകിസിതാനെതിരെ ഡല്‍ഹിയില്‍ 74 റണ്‍സ് വിട്ട് കൊടുത്ത് 10 വിക്കറ്റുകള്‍ നേടിയതാണ് മികച്ച ബൗളിങ് പ്രകടനം. ഇംഗ്ലണ്ടിന്റെ ജിം ലേക്കറിന് ശേഷം ഒരു ഇന്നിംഗ്‌സിലെ 10 വിക്കറ്റുകളും വീഴ്ത്തുന്ന ഒരേ ഒരു താരമാണ് കുംബ്ലെ.

271 ഏകദിന മത്സരങ്ങളില്‍ 938 റണ്‍സും 337 വിക്കറ്റുകളും കുംബ്ലെ നേടിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented