Photo Courtesy: Twitter
കൊളംബോ: ഇന്ത്യയ്‌ക്കെതിരേ ജനുവരി അഞ്ചിന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 മാസത്തെ ഇടവേളയ്ക്കു ശേഷം മുന്‍ ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസ് ലങ്കയുടെ ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഗുവാഹത്തിയിലാണ്.
പേസര്‍ ലസിത് മലിംഗ നയിക്കുന്ന ടീമില്‍ കുശാല്‍ പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ് ഡി സില്‍വ, ഇസുരു ഉദാന എന്നിവരും ഇടംനേടി. പരിക്കേറ്റ പേസര്‍ നുവാന്‍ പ്രദീപിന് പകരം കസുന്‍ രജിത ടീമിലെത്തി.
2018 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു മാത്യൂസ് അവസാനമായി ട്വന്റി 20 മത്സരം കളിച്ചത്. തുടര്‍ച്ചയായ ഉണ്ടായ പരിക്കും മോശം ഫോമും കാരണമാണ് മാത്യൂസ് ടീമിന് പുറത്തായിരുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് മുന്നില്‍ കണ്ടാണ് അനുഭവസമ്പന്നനായ താരത്തെ ശ്രീലങ്ക തിരിച്ചുവിളിക്കുന്നത്.
ശ്രീലങ്കന്‍ ടീം: ലസിത് മലിംഗ (ക്യാപ്റ്റന്‍), കുശാല്‍ പെരേര, ധനുഷ്‌ക ഗുണതിലക, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭനുക രജപക്സെ, ഓഷാഡ ഫെര്‍ണാണ്ടോ, ദസുണ്‍ ഷനക, ഏയ്ഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ മെന്‍ഡിസ്, വനിന്‍ഡു ഹസരങ്ക, ലഹിരു കുമാര, ലക്ഷന്‍ സണ്ടകന്‍, കസുന്‍ രജിത, ധനഞ്ജയ് ഡി സില്‍വ, ഇസുരു ഉദാന.
Content Highlights: Angelo Mathews returns to Sri Lanka squad for India T20 series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..