Photo: instagram.com/roysymonds/
മെല്‍ബണ്‍: ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ അപകട മരണം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മേയ് 14 ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലെയിലുള്ള വീടിന് സമീപത്തുവെച്ചാണ് താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.
സൈമണ്ട്‌സ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. എന്നാല്‍ അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ രണ്ട് വളര്‍ത്തുനായ്ക്കള്‍ സുരക്ഷിതരായിരുന്നു. സൈമണ്ട്സ് അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനായി വന്ന ക്വീന്‍സ്ലന്‍ഡ് സ്വദേശിയായ വൈലോണ്‍ ടൗണ്‍സന്റെ ഭാര്യയാണ് ഇക്കാര്യം ഓസ്‌ട്രേലിയന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയത്. പരിക്കേറ്റ് കിടക്കുന്നത് സൈമണ്ട്സാണെന്ന് ടൗണ്‍സണിന് ആദ്യം മനസ്സിലായിരുന്നില്ല.
''സൈമണ്ട്സ് കാറിനുള്ളില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. കാറില്‍നിന്ന് അദ്ദേഹത്തെ പുറത്തേക്കെടുത്ത് കിടത്തി കൃത്രിമശ്വാസവും പ്രാഥമിക ശുശ്രൂഷയും നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തിന് അനക്കമുണ്ടായിരുന്നില്ല. വളര്‍ത്തുനായ്ക്കള്‍ രണ്ടു പേരും കാറിലുണ്ടായിരുന്നു. അവയിലൊന്ന് എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തെ വിട്ടുപോരാന്‍ തയ്യാറായിരുന്നില്ല. ഓരോ തവണ മാറ്റുമ്പോഴും സൈമണ്ട്സിന്റെ മൃതദേഹത്തിനടുത്തേക്ക് തന്നെ അത് കുതറിയോടും.'' - അവര്‍ പറഞ്ഞു.
''സൈമണ്ട്സ് കാറിനുള്ളില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. കാറില്‍നിന്ന് അദ്ദേഹത്തെ പുറത്തേക്കെടുത്ത് കിടത്തി കൃത്രിമശ്വാസവും പ്രാഥമിക ശുശ്രൂഷയും നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തിന് അനക്കമുണ്ടായിരുന്നില്ല.'' - ടൗണ്‍സണ്‍ പറഞ്ഞു.
ടൗണ്‍സണ്‍ വിളിച്ചയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും സൈമണ്ട്സിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ കാറപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് അപകടം നടന്നത് എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..