ലണ്ടൻ: 2005-ലെ ആഷസ് പരമ്പരയിൽ എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകില്ല. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു അത്. അന്ന് ഇംഗ്ലണ്ട് രണ്ട് റൺസിന് ഓസ്ട്രേലിയയെ തോൽപ്പിച്ചു. അൻഡ്രു ഫ്ളിന്റോഫിന്റെ ഓൾറൗണ്ട് പ്രകടനമാണ് ആ മത്സരത്തിൽ ഇംഗ്ലണ്ടിനെ തുണച്ചത്. രണ്ടിന്നിങ്സിലും അർധസെഞ്ചുറി നേടിയ ഫ്ളിന്റോഫ് ഏഴു വിക്കറ്റും വീഴ്ത്തി.

അന്നത്തെ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിനിടയിലെ തന്നെ വിഷമിപ്പിച്ച ഒരു സംഭവം പങ്കുവെയ്ക്കുകയാണ് ഫ്ളിന്റോഫ്. ഓസീസ് ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിങ്ങാണ് ഈ സംഭവത്തിലെ വില്ലൻ. അന്ന് പോണ്ടിങ് തന്നെ വിളിച്ച തെറി ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ലെന്ന് ഫ്ളിന്റോഫ് പറയുന്നു. സ്കൈ സ്പോർട്സ് ക്രിക്കറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ.

രണ്ടാം ഇന്നിങ്സിൽ കെവിൻ പീറ്റേഴ്സണൊപ്പം ബാറ്റു ചെയ്യുമ്പോഴായിരുന്നു ഇത്. എന്നാൽ പോണ്ടിങ്ങിന് ചെവികൊടുക്കാതെ ഫ്ളിന്റോഫ് ബാറ്റിങ് തുടർന്നു. അർധ സെഞ്ചുറി കണ്ടെത്തുകയും ചെയ്തു.

Content Highlights: Andrew Flintoff Ricky Ponting 2005 Ashes Test Cricket