ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തിൽ എം.എസ് ധോനി റോസ് ടെയ്‌ലറെ റണ്ണൗട്ടാക്കിയ രീതി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സ്റ്റമ്പിന് പുറംതിരിഞ്ഞു നിന്ന് പന്ത് കൊണ്ട് ധോനി കുറ്റി തെറിപ്പിക്കുകയായിരുന്നു. ധോനിയുടെ സ്റ്റമ്പിങ്ങിനെ 'മാജിക്കല്‍' എന്നായിരുന്നു ബി.സി.സി.ഐ ട്വിറ്റില്‍ വിശേഷിപ്പിച്ചത്.

എന്നാല്‍ ഇന്ത്യയുടെ ഏകദിന നായകന് മാത്രമല്ല ഇങ്ങനെ റണ്ണൗട്ടാക്കാനാവുക എന്ന് തെളിയിച്ചിരിക്കുകയാണ് ആന്ധ്രപ്രദേശിന്റെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്. പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു ശ്രീകറിന്റെ 'നോ ലുക്ക്' സ്റ്റമ്പിങ്. 

പഞ്ചാബ് ബാറ്റ്‌സ്മാന്‍ ജിവന്‍ജോത് സിങ്ങിന്റെ ഷോട്ട് നേരെ വന്നത് ശ്രീകറിന്റെ കൈയില്‍. കയറി നിന്ന് ഷോട്ടടിക്കാന്‍ ശ്രമിച്ച ജിവന്‍ജോത് ക്രീസിലെത്തു മുമ്പ് ശ്രീകര്‍ പുറം തിരിഞ്ഞു നിന്ന് സ്റ്റമ്പ് ചെയ്തു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇതെല്ലാം സംഭവിച്ചത്. 

വീഡിയോ കാണാം