ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ലൈനപ്പ് പുറത്തുവന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച നാല് താരങ്ങള്‍ക്ക് ടീം വിശ്രമമനുവദിച്ചു.
കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബൗളര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സനും ജോഫ്ര ആര്‍ച്ചറും നാളെ കളിക്കില്ല. ആന്‍ഡേഴ്‌സന് വിശ്രമം അനുവദിച്ചപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ പരിക്കുമൂലമാണ് പുറത്തായത്. പരിശീലനത്തിനിടെ കൈക്കാണ് ആര്‍ച്ചര്‍ക്ക് പരിക്കേറ്റത്.
We have named a 12-strong squad for the second Test against India starting tomorrow 👇
— England Cricket (@englandcricket) February 12, 2021
ഇവരെക്കൂടാതെ ഡോം ബെസ്സ്, ജോസ് ബട്‌ലര്‍ എന്നിവരും ടീമില്‍ നിന്നും പുറത്തായി. ഇവര്‍ക്ക് പകരം മോയിന്‍ അലി, ക്രിസ് വോക്‌സ്, സ്റ്റിയുവര്‍ട്ട് ബ്രോഡ്, ബെന്‍ ഫോക്‌സ് എന്നിവര്‍ ടീമിലിടം നേടി.
ജോണി ബെയര്‍സ്‌റ്റോ രണ്ടാം ടെസ്റ്റില്‍ സ്ഥാനം നേടുമെന്ന് കരുതിയിരുന്നെങ്കിലും അദ്ദേഹത്തിന് പകരം യുവതാരം ബെന്‍ ഫോക്‌സിന് ടീം അവസരം നല്‍കി. മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റില്‍ ബെയര്‍സ്‌റ്റോ ഇറങ്ങും.
ഇംഗ്ലണ്ടിന്റെ 12 അംഗ ടീം: ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ഒലി പോപ്പ്, ബെന്‍ ഫോക്‌സ്, മോയീന്‍ അലി, സ്റ്റിയുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ജാക്ക് ലീച്ച്, ഒലി സ്‌റ്റോണ്‍.
Content Highlights: Anderson, Archer among 4 changes made as England announce 12-man squad for 2nd Test against India