ഷാര്‍ജ: ടി10 ക്രിക്കറ്റ് ലീഗില്‍ ഇംഗ്ലണ്ട് താരം ജോണി ബെയര്‍‌സ്റ്റോവ് സ്ഥാപിച്ച റെക്കോഡ് തൊട്ടടുത്ത ദിവസം തന്നെ മറികടന്ന് സഹതാരം അലക്സ് ഹെയ്ല്‍സ്. ടി10 ക്രിക്കറ്റ് ലീഗിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ബെയര്‍‌സ്റ്റോവിനെ മറികടന്ന് ഹെയ്ല്‍സ് സ്വന്തമാക്കിയത്.

മറാത്ത അറേബ്യന്‍സ്-ബംഗാള്‍ ടൈഗേഴ്‌സ് മത്സരത്തിലായിരുന്നു ഹെയ്ല്‍സിന്റെ റെക്കോഡ് പ്രകടനം. മറാത്ത അറേബ്യന്‍സിനായി ഹെയ്ല്‍സ് 32 പന്തില്‍ 87 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ സ്പിന്നര്‍ മുഹമ്മദ് നബിയുടെ ഒരോവറില്‍ 32 റണ്‍സും ഹെയ്ല്‍സ് അടിച്ചെടുത്തു. എട്ടു സിക്‌സറുകളാണ് താരം നേടിയത്. ഹെയ്ല്‍സിന്റെ മികവില്‍ മറാത്ത അറേബ്യന്‍സ് ഏഴു വിക്കറ്റിന് ബംഗാള്‍ ടൈഗേഴ്‌സിനെ തോല്‍പ്പിച്ചു.

പിന്നാലെ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനോട് പരാജയപ്പെട്ട മറാത്ത അറേബ്യന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഞായറാഴ്ചയാണ് ഫൈനല്‍. ഇതിന് ഒരു ദിവസം മുന്‍പാണ് കേരള നൈറ്റ്സിനു വേണ്ടി ജോണി ബെയര്‍സ്റ്റോവ് 24 പന്തില്‍ 84 റണ്‍സ് നേടിയത്.

Content Highlights: alex hales replaces jonny bairstow as t10 league record