ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം അലെസ്റ്റയര്‍ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇന്ത്യക്കെതിരെ ഓവലില്‍ വെള്ളിയാഴ്ച്ച തുടങ്ങുന്ന അവസാന ടെസ്റ്റിന് ശേഷം പാഡഴിക്കുമെന്ന് കുക്ക് വ്യക്തമാക്കി. ഇനി തന്നില്‍ ഒന്നും ബാക്കിയില്ലെന്നും സ്വപ്‌നം കണ്ടതിനപ്പുറമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞെന്നും കുക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
'സ്വപ്‌നം കണ്ടതിനുമപ്പുറമുള്ള നേട്ടങ്ങള്‍ ഞാന്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളോടൊപ്പം ഇത്രയും നീണ്ട വര്‍ഷങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം മാത്രമേയുള്ളു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ ഇതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഇത് വിരമിക്കാനുള്ള ശരിയായ സമയമാണ്. യുവതലമുറക്ക് വഴിമാറിക്കൊടുത്തേ മതിയാകൂ' കുക്ക് വ്യക്തമാക്കി.
എന്റെ ജീവിതത്തിലുടനീളം ഞാന്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളു. വീട്ടില്‍ പൂന്തോട്ടത്തില്‍ കളിച്ചുതുടങ്ങിയതു മുതല്‍ ഇംഗ്ലീഷ് ജഴ്‌സിയില്‍ അന്താരാഷ്ട്ര വേദികളില്‍ കളിച്ചതുവരെ. ഇംഗ്ലീഷ് ജഴ്‌സി എന്നെന്നേക്കുമായി അഴിക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും സങ്കടകരമായ കാര്യമാണ്. എന്നിരുന്നാലും ചിരിക്കുന്ന മുഖവുമായി കളിക്കളം വിടണമെന്നാണ് എന്റെ ആഗ്രഹം.' കുക്ക് കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെങ്കിലും കൗണ്ട് ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്നും കുക്ക് വ്യക്തമാക്കി. കൗണ്ടിയില്‍ എസെസ്‌ക്‌സ് ടീമംഗമാണ് കുക്ക്.
ഇംഗ്ലീഷ് ഓപ്പണറായ കുക്ക് നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള താരമാണ്. 160 ടെസ്റ്റില്‍ നിന്ന് 44.88 ശരാശരിയില്‍ 12,254 റണ്‍സാണ് കുക്കിന്റെ അക്കൗണ്ടിലുള്ളത്. ഇതില്‍ 32 സെഞ്ചുറിയും 56 അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ആറാമതാണ്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, ജാക്കിസ് കാലിസ്, രാഹുല്‍ ദ്രാവിഡ്, കുമാര്‍ സംഗക്കാര എന്നിവരാണ് ഇക്കാര്യത്തില്‍ കുക്കിന് മുന്നിലുള്ള ബാറ്റ്‌സ്മാന്‍മാര്‍. എന്നാല്‍ ഇവരെല്ലാം ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ചതിനാല്‍ സച്ചിന്റെ റെക്കോഡ് കുക്ക് തകര്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ അതിന് കാത്തുനില്‍ക്കാതെയാണ് കുക്ക് കളമൊഴിയുന്നത്.
Alastair Cook has announced that he will retire from international cricket at the end of the current Test series.
— Lord's Cricket Ground (@HomeOfCricket) September 3, 2018
👏 Congratulations on a fantastic career for @englandcricket!
✅ 160 Test matches
✅ 12,254 Test runs
✅ 4 appearances on the Honours Boards#ENGvIND pic.twitter.com/dDe0b2mSc3
59 ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിച്ച് റെക്കോഡിട്ട കുക്ക് ഓപ്പണറായി 11627 റണ്‍സ് നേടിയിട്ടുണ്ട്. ഇതും സര്‍വ്വകാല റെക്കോഡാണ്.
ഇന്ത്യയ്‌ക്കെതിരെ 2006ല്‍ ഇന്ത്യയില്‍ അരങ്ങേറിയ കുക്ക് 12 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയ്‌ക്കെതിരെ തന്നെ സ്വന്തം നാട്ടില്‍ വിടവാങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലണ്ടിനായി 92 ഏകദിനങ്ങളും കളിച്ചിട്ടുള്ള കുക്ക് 36.40 റണ്‍സ് ശരാശരിയില്‍ 3,204 റണ്‍സ് നേടി. അതേസമയം, 2014നു ശേഷം ഏകദിനത്തില്‍ കളിച്ചിട്ടില്ല. നാല് ടിട്വന്റിയിലും കുക്ക് ഇംഗ്ലീഷ് ജഴ്‌സിയണിഞ്ഞു.
— 160 Tests
— England's Barmy Army (@TheBarmyArmy) September 3, 2018
— 12,254 runs
— 32 hundreds
— 56 fifties
— 173 catches
— 4 Ashes series wins
— 1 Alastair Cook #ThankYouChef 🙌 pic.twitter.com/pelJSg37Z5
Content Highlights: Cook England great to retire from international cricket after fifth Test