Photo: AFP
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയ്ക്ക് ഇരട്ടസെഞ്ചുറി. ചെന്നൈയില്‍ വെച്ച് നടക്കുന്ന ദുലീപ് ട്രോഫി മത്സരത്തിനിടെയാണ് രഹാനെ ഇരട്ടസെഞ്ചുറി നേടിയത്. കുറച്ചുകാലമായി ഫോം കണ്ടെത്താന്‍ പാടുപെട്ട രഹാനെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. ഇതോടെ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ താരം നിര്‍ബന്ധിതനായി.
ദുലീപ് ട്രോഫിയില്‍ ഇരട്ടസെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് രഹാനെ. ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണിനുവേണ്ടി ഇറങ്ങിയ രഹാനെ നോര്‍ത്ത് സോണിനെതിരേ 264 പന്തുകളില്‍ നിന്ന് 207 റണ്‍സ് നേടി പുറത്താവാതെ നിന്നു. 18 ബൗണ്ടറിയും ആറ് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. രഹാനെയ്ക്ക് പുറമേ യുവതാരം യശസ്വി ജയ്‌സ്വാളും ഇരട്ട സെഞ്ചുറി നേടി. താരം 228 റണ്‍സാണ് നേടിയത്.
മറ്റൊരു ഇന്ത്യന്‍ താരമായ പൃഥ്വി ഷാ സെഞ്ചുറി നേടി. 113 റണ്‍സാണ് ഷാ നേടിയത്. മൂന്ന് പേരുടെയും തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ വെസ്റ്റ് സോണ്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 590 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്ത് സോണ്‍ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്.
Content Highlights: ajinkya rahane, rahane form, duleep trophy 2022, rahane double century, cricket news, sports news
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..