
Photo: www.twitter.com
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് വേദിയാകുന്ന ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ച് സംസാരിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ.
പിച്ച് ആദ്യ ടെസ്റ്റില്‍ നിന്നും ആകെ മാറിയിരിക്കുന്നുവെന്നും ആദ്യ ദിനം തൊട്ടുതന്നെ പന്ത് നന്നായി തിരിയുമെന്നും രഹാനെ പറഞ്ഞു. ആദ്യ ടെസ്റ്റും ചെപ്പോക്കില്‍ തന്നെയാണ് നടന്നത്.
'പിച്ച് ആകെ മാറിയിരിക്കുന്നു. ആദ്യ ദിനം തൊട്ട് പന്ത് നന്നായി തിരിയുമെന്ന് എനിക്കുറപ്പാണ്. ആദ്യ സെഷന് ശേഷമേ ഇക്കാര്യം വ്യക്തമായി പറയാനാകൂ. ആദ്യ ടെസ്റ്റിലേറ്റ തോല്‍വി മറന്ന് ഞങ്ങള്‍ നാളെ കളിക്കും. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്'-രഹാനെ പറഞ്ഞു
രണ്ടാം ടെസ്റ്റില്‍ അക്ഷര്‍ പട്ടേല്‍ ഇറങ്ങുമെന്നും അദ്ദേഹത്തിന്റെ സേവനം ടീമിന് ഗുണം ചെയ്യുമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. ഫീല്‍ഡിങ്ങില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും രഹാനെ പറഞ്ഞു.
Content Highlights: Ajinkya Rahane Says Pitch Looks Completely Different Expects It To Turn From Day 1
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..