Photo: IPL official website
ദുബായ്: 2020-ലെ ഐ.പി.എൽ ഇന്ത്യൻ താരം അജിങ്ക്യ രഹാനേയ്ക്ക് ഒരു പുതിയ തുടക്കമാണ്. 2019-ൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന രഹാനെ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിനൊപ്പമാണ് കളത്തിലിറങ്ങുന്നത്. ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അവസരം കൂടിയാണ് രഹാനെയ്ക്ക് ഈ ഐ.പി.എൽ.
2018 ഫെബ്രുവരിയിലാണ് രഹാനെ ഇന്ത്യൻ ജഴ്സിയിൽ അവസാനമായി ഏകദിനം കളിച്ചത്. ഏകദിന ടീമിൽ നിന്ന് തന്നെ ഒഴിവാക്കുമ്പോൾ തന്റെ റെക്കോഡുകൾ മികച്ചതായിരുന്നെന്നും ഇപ്പോഴും തന്നിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും രഹാനെ പറയുന്നു,.
2019 ഏകദിന ലോകകപ്പിൽ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ ടീമിലേക്ക് പരിഗണിച്ചില്ലെന്നും രഹാനെ പറയുന്നു. ഇംഗ്ലണ്ട് ലോകകപ്പിൽ നാലാം സ്ഥാനത്ത് ബാറ്റുചെയ്യാം എന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലോകകപ്പ് നടക്കുമ്പോൾ ഞാൻ കൗണ്ടിയിൽ കളിക്കുകയായിരുന്നു. കളിക്കാരൻ എന്ന നിലയിൽ എല്ലാവരും ലോകകപ്പിൽ കളിക്കാൻ ആഗ്രഹിക്കും. പ്രത്യേകിച്ച് നമ്മുടെ റെക്കോഡുകൾ മികച്ചതായിരിക്കുമ്പോൾ.' രഹാനെ പറയുന്നു.
2017-ൽ 48.83 ശരാശരിയിൽ 12 ഏകദിനങ്ങളിൽ നിന്ന് 586 റൺസ് നേടിയിരുന്നു രഹാനെ. ശേഷം 2018 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ എട്ടു മത്സരങ്ങളാണ് രഹാനെ കളിച്ചത്. ഫെബ്രുവരി 16-ന് സെഞ്ചൂറിയിനിലായിരുന്നു അവസാന മത്സരം. അന്ന് ഇന്ത്യയുടെ നാലാമത്തെ ടോപ്പ് സ്കോററായിരുന്നു രഹാനെ. അവസാന 10 ഏകദിന ഇന്നിങ്സുകളെടുത്താൽ 34 നോട്ടൗട്ട്, 8,8,11,79,61,53,70,55,5 എന്നിങ്ങനെയാണ് രഹാനെയുടെ സ്കോറുകൾ.
Content Highlights: Ajinkya Rahane, ODI comeback, cricket
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..