അജിങ്ക്യ രഹാനെയും വിരാട് കോലിയും | Photo By Aijaz Rahi| AP
ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെ ഇന്ത്യയ്ക്കായി ടെസ്റ്റില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് മുന്‍ താരവും എം.പിയുമായ ഗൗതം ഗംഭീര്‍.
മെല്‍ബണില്‍ ക്രിസ്മസ് പിറ്റേന്ന് ബോക്‌സിങ് ഡേയിലാണ് ഇന്ത്യ - ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. മത്സരത്തില്‍ ഇന്ത്യ അഞ്ചു ബൗളര്‍മാരുമായി ഇറങ്ങണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.
ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റിനു ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. കോലിയുടെ അഭാവത്തില്‍ രഹാനെയാണ് ടീമിനെ നയിക്കുന്നത്.
''രഹാനെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതാണ് എനിക്ക് ആദ്യം കാണേണ്ട കാര്യം. ഗില്ലും രാഹുലും വിഹാരിയും രഹാനെയ്ക്ക് മുമ്പേ ഇറങ്ങുകയാണെങ്കില്‍ അതൊട്ടും പോസിറ്റീവായിരിക്കില്ല. രവീന്ദ്ര ജഡേജ ടീമിലെത്തിയാല്‍ രഹാനെയ്ക്ക് നാലാമത് ബാറ്റ് ചെയ്യാം. മാത്രമല്ല ഇന്ത്യ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കണം.'' - ഗംഭീര്‍ ചൂണ്ടിക്കാട്ടി.
അഡ്‌ലെയ്ഡില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് ബോക്‌സിങ് ഡേ ടെസ്റ്റ് നിര്‍ണായകമാണ്.
Content Highlights: Ajinkya Rahane must bat at No 4 says Gautam Gambhir
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..