Photo: Reuters
ഓവല്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൂപ്പര്‍താരം അജിങ്ക്യ രഹാനെ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഒന്നാം ഇന്നിങ്‌സില്‍ പുറത്തെടുത്ത അത്യുജ്ജ്വല പ്രകടനമാണ് രഹാനെയെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.
തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയെ രഹാനെ ഒറ്റയ്ക്ക് തോളിലേറ്റി. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ നിര്‍ണായകമായ 89 റണ്‍സാണ് രഹാനെ നേടിയത്. വ്യക്തിഗത സ്‌കോര്‍ 69-ല്‍ എത്തിയപ്പോഴാണ് രഹാനെ 5000 റണ്‍സ് പൂര്‍ത്തീകരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന 13-ാം ഇന്ത്യന്‍ താരമാണ് രഹാനെ. 83-ാം ടെസ്റ്റ് മത്സരത്തിലൂടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. മത്സരത്തിര്‍ രഹാനെ 26-ാം അര്‍ധസെഞ്ചുറി കുറിച്ചിരുന്നു.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലിടം നേടിയ രഹാനെ പ്രതിഭ തെളിയിച്ച് ടീമിലെ സ്ഥാനം ഊട്ടിയുറപ്പിച്ചു. 141 ഇന്നിങ്‌സുകളില്‍ നിന്നാണ് രഹാനെ 5000 റണ്‍സെടുത്തത്. കപില്‍ ദേവ് (5248), ഗുണ്ടപ്പ വിശ്വനാഥ് (6080), മുഹമ്മദ് അസ്ഹറുദ്ദീന്‍ (6215), ദിലീപ് വെങ്‌സാര്‍ക്കര്‍ (6868), ചേതേശ്വര്‍ പൂജാര (7168*), സൗരവ് ഗാംഗുലി (7212), വിരാട് കോലി (8430*), വിരേന്ദര്‍ സെവാഗ് (8503), വി.വി.എസ് ലക്ഷ്മണ്‍ (8781), സുനില്‍ ഗാവസ്‌കര്‍ (10122), രാഹുല്‍ ദ്രാവിഡ് (13265), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (15921) എന്നിവരാണ് ഇതിനുമുന്‍പ് 5000 റണ്‍സ് മറികടന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍.
Content Highlights: ajinkya rahane enter into the 5000 test cricket runs club
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..