അജിങ്ക്യ രഹാനേ. Photo: PTI
മുംബൈ: കൊറോണ വൈറസിനെതിരേ പോരാടാന്‍ സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനേയും. 10 ലക്ഷം രൂപയാണ് താരം സംഭാവന നല്‍കിയത്. കടലിലെ ഒരു തുള്ളി പോലെയാണ് തന്റെ 10 ലക്ഷം രൂപയെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും രഹാനെ ട്വീറ്റ് ചെയ്തു. ജനങ്ങളോട് സുരക്ഷിതരായി വീട്ടിലിക്കാനും രഹാനെ ട്വീറ്റില്‍ പറയുന്നുണ്ട്.
സ്റ്റാന്‍ഡ് അപ് കൊമേഡിയനും അവതാകരനുമായ വിക്രം സതായെയുടെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു രഹാനെ. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപ നല്‍കിയ രഹാനെയെ അഭിനന്ദിക്കുന്നതായിരുന്നു വിക്രമിന്റെ ട്വീറ്റ്.
നേരത്തെ സുരേഷ് റെയ്നയും സച്ചിന്‍ തെണ്ടുല്‍ക്കറും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ബി.സി.സി.ഐ 51 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. സുരേഷ് റെയ്ന 52 ലക്ഷം രൂപയും സച്ചിന്‍ തെണ്ടുല്‍ക്കര്‍ 50 ലക്ഷം രൂപയും സംഭാവന നല്‍കി.
content highlights: ajinkya rahane donates 10 lakh to fight against corona
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..