ദുബായ്: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന അഹമ്മദാബാദ് പിച്ച് ശരാശരിയെന്ന് വിലയിരുത്തിയ ഐ.സി.സി നടപടിക്കെതിരേ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡ് രംഗത്ത്.

ആദ്യ പന്ത് മുതല്‍ തകരുന്ന പിച്ചിനെ എങ്ങനെയാണ് ശരാശരിയെന്ന് വിലയിരുത്താനാകുകയെന്ന് ലോയ്ഡ് ചോദിച്ചു. 

'ഐസിസിയോട് ഒരു വലിയ ചോദ്യം. അതൊരു ശരാശരി പിച്ച് ആയിരുന്നു എങ്കില്‍ ആദ്യ പന്ത് മുതല്‍ തകരുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള അതുപോലത്തെ പിച്ചുകള്‍ ശരാശരി ആയി കണക്കാക്കുമോ? എന്തായാലും ഞാന്‍ മറുപടി പ്രതീക്ഷിക്കുന്നില്ല', ലോയ്ഡ് ട്വിറ്ററില്‍ കുറിച്ചു. 

Ahmedabad pitch rated average by ICC David Lloyd is furious

മൊട്ടേരയിലെ പിച്ചിനെ വിമര്‍ശിച്ച് മുന്‍ താരങ്ങളായ മൈക്കല്‍ വോണും അലിസ്റ്റര്‍ കുക്കും നേരത്തെ രംഗത്തെത്തിയിരുന്നു. 

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റ് വെറും രണ്ട് ദിവസത്തിനുള്ളിലാണ് അവസാനിച്ചത്. ഇംഗ്ലണ്ട് 10 വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു. ഇതോടെ വലിയ വിമര്‍ശനങ്ങളാണ് പിച്ചിനെതിരേ ഉയര്‍ന്നത്. 112, 81 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്‌സുകളിലെ ഇംഗ്ലണ്ടിന്റെ സ്‌കോറുകള്‍.

Content Highlights: Ahmedabad pitch rated average by ICC David Lloyd is furious