ധോനിക്ക് പോലുമില്ലാത്ത നേട്ടങ്ങള്‍; കുട്ടിക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി വിരാട് കോലി


2019 ഡിസംബറിനു ശേഷം കോലിയും സംഘവും ഒരു ട്വന്റി 20 മത്സരം പോലും തോറ്റിട്ടില്ല. ഓസീസിനെിരായ പരമ്പര ജയത്തോടെ ഏതാനും റെക്കോഡുകളും ക്യാപ്റ്റന്‍ കോലി സ്വന്തമാക്കിയിട്ടുണ്ട്

വിരാട് കോലി | Photo: ANI

സിഡ്‌നി: ട്വന്റി 20 ക്രിക്കറ്റില്‍ അപരാജിതരായി കുതിക്കുകയാണ് ഇന്ത്യന്‍ ടീം. ഓസീസിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ട്വന്റി 20-യില്‍ തുടര്‍ച്ചയായ ഒമ്പതാം ജയമാണ് സിഡ്‌നിയില്‍ കുറിച്ചത്.

2019 ഡിസംബറിനു ശേഷം കോലിയും സംഘവും ഒരു ട്വന്റി 20 മത്സരം പോലും തോറ്റിട്ടില്ല. ഓസീസിനെിരായ പരമ്പര ജയത്തോടെ ഏതാനും റെക്കോഡുകളും ക്യാപ്റ്റന്‍ കോലി സ്വന്തമാക്കിയിട്ടുണ്ട്.

ഓസീസ് മണ്ണില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും പരമ്പര ജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുകയാണ് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനും. 2018-19 സീസണില്‍ ഓസീസ് മണ്ണില്‍ കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നേടിയിരുന്നു.

അതേസമയം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ എന്നീ നാല് രാജ്യങ്ങളിലും ട്വന്റി 20 പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നേട്ടവും കോലിക്ക് സ്വന്തമായി. എം.എസ് ധോനിക്ക് പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത നേട്ടമാണിത്. ധോനി ഇന്ത്യയെ ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും പരമ്പര നേട്ടത്തിലേക്ക് നയിച്ചിട്ടുണ്ട്.

Content Highlights: after T20 series win in Australia Virat Kohli sets new India captaincy records

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented