Photo: ANI
കൊല്‍ക്കത്ത: വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ടായിരുന്നു വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യന്‍ താരം വിരാട് കോലിയുടെ പ്രകടനം. 41 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത കോലി ട്വന്റി 20 കരിയറിലെ തന്റെ 30-ാം അര്‍ധ സെഞ്ചുറിയാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കുറിച്ചത്.
ഇതോടെ രാജ്യാന്തര ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോഡിനൊപ്പമെത്താനും കോലിക്കായി.
ട്വന്റി 20 കരിയറില്‍ 10,000 റണ്‍സ് പിന്നിട്ടിട്ടുള്ള ഏക ഇന്ത്യന്‍ ബാറ്ററാണ് കോലി. ട്വന്റി 20 റണ്‍വേട്ടയില്‍ ലോക ക്രിക്കറ്റില്‍ ആറാം സ്ഥാനത്താണ് കോലി. ക്രിസ് ഗെയ്ല്‍ (14,529), ഷുഐബ് മാലിക് (11,611), കിറോണ്‍ പൊള്ളാര്‍ഡ് (11,419), ആരോണ്‍ ഫിഞ്ച് (10,434), ഡേവിഡ് വാര്‍ണര്‍ (10,308) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്.
Content Highlights: after scoring 30th t20 fifty Virat Kohli equals Rohit Sharma s record
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..