ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയ്ക്ക് തിരിച്ചടി. 

ജോ റൂട്ടിനും സംഘത്തിനുമെതിരേ 227 റണ്‍സിനാണ് ഇന്ത്യന്‍ ടീം തോറ്റത്. 

തോല്‍വിയോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് ഒന്നാമതെത്തുകയും ചെയ്തു.

after Chennai defeat India slip to No 4 in World Test Championship

70.2 പോയന്റ് ശതമാനത്തോടെ 442 പോയന്റുകള്‍ സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് ആദ്യമായി ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ തലപ്പത്ത് എത്തിയിരിക്കുന്നത്. 

70.0 ശതമാനവുമായി ന്യൂസീലന്‍ഡാണ് രണ്ടാമത്. കിവീസ് നേരത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നിരുന്നു. 

69.2 ശതമാനവുമായി ഓസ്‌ട്രേലിയയാണ് മൂന്നാമത്. നാലാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയന്റ് ശതമാനം 68.3 ആയി കുറഞ്ഞു.

after Chennai defeat India slip to No 4 in World Test Championship

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളുടെ ഫൈനല്‍ സാധ്യത ഇനി ഇങ്ങനെ

ഇംഗ്ലണ്ടിനെതിരായ പരമ്പര 2-1, 3-1 എന്നീ മാര്‍ജിനില്‍ ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡിനെതിരേ ഫൈനല്‍ കളിക്കാം.

ഇന്ത്യയ്‌ക്കെതിരായ പരമ്പര 3-0, 3-1, 4-0 എന്നീ മാര്‍ജിനില്‍ ജയിച്ചാല്‍ ഇംഗ്ലണ്ട് ഫൈനലിലെത്തും.

ഇനി ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയില്‍ ഇംഗ്ലണ്ട് 1-0, 2-0, 2-1 എന്നീ മാര്‍ജിനിലാണ് ജയിക്കുന്നതെങ്കിലോ അല്ലെങ്കില്‍ പരമ്പര 1-1, 2-2 മാര്‍ജിനില്‍ സമനിലയായാലോ ഓസ്‌ട്രേലിയക്ക് ഫൈനലിന് യോഗ്യത നേടാം. 

Content Highlights: after Chennai defeat India slip to No 4 in World Test Championship