കാബൂള്‍: താലിബാന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലും വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ടീം മീഡിയ മാനേജര്‍ ഹിക്മത് ഹസ്സന്‍.

അഫ്ഗാനിസ്താനില്‍ സ്ഥിതി വളരെ മോശമാണെങ്കിലും ക്രിക്കറ്റ് ടീം അംഗങ്ങള്‍ സുരക്ഷിതരാണെന്ന് ഹസ്സന്‍ അറിയിച്ചു. ട്വന്റി 20 ലോകകപ്പിന് മുന്‍പായി ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്താന്‍ കളിക്കും.

അഫ്ഗാനിസ്താനില്‍ കുടുങ്ങിക്കിടക്കുന്ന താരങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് രണ്ടിലാണ് അഫ്ഗാന്‍ കളിക്കുക. 

ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നിവര്‍ക്കൊപ്പം യോഗ്യതാമത്സരത്തില്‍ ജയിച്ചുവരുന്ന രണ്ട് ടീമുകളും അഫ്ഗാന് എതിരാളികളായി ഉണ്ടാകും. 

Content Highlights: Afghanistan will play T20 World Cup, preparations are on: Media manager