ബംഗ്ലാദേശിനെയും തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി അഫ്ഗാനിസ്താന്‍ സൂപ്പര്‍ ഫോറില്‍


Photo: twitter.com/ICC

ഷാര്‍ജ: ഏഷ്യ കപ്പില്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി അഫ്ഗാനിസ്താന്‍. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് അഫ്ഗാനിസ്താന്‍ സൂപ്പര്‍ ഫോറിലേക്ക് പ്രവേശിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.

ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ അഫ്ഗാന്‍ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി. ഇതോടെ ഗ്രൂപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം നിര്‍ണായകമായി. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം സൂപ്പര്‍ ഫോറിലെത്തും.

ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്താന്റെ തുടക്കം പിഴച്ചിരുന്നു. ടീം സ്‌കോര്‍ 15-ല്‍ നില്‍ക്കേ ഓപ്പണര്‍ റഹ്‌മാനുളള ഗുര്‍ബാസ് 11 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ വന്ന ഇബ്രാഹിം സദ്രാനും ഓപ്പണര്‍ ഹസ്രത്തുള്ള സസായിയും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. എന്നാല്‍ 23 റണ്‍സെടുത്ത സസായിയെ മടക്കി മൊസദെക്ക് ഹൊസൈന്‍ മത്സരം ബംഗ്ലാദേശിന് അനുകൂലമാക്കി. പിന്നാലെ വന്ന നായകന്‍ മുഹമ്മദ് നബി വെറും എട്ട് റണ്‍സെടുത്ത് പുറത്തായതോടെ അഫ്ഗാന്‍ അപകടം മണത്തു.

എന്നാല്‍ നബിയ്ക്ക് പകരം നജീബുള്ള സദ്രാന്‍ തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ അഫ്ഗാന്‍ ഇന്നിങ്‌സിന് ജീവന്‍ വെച്ചു. നജീബുള്ളയും റഹ്‌മാനുള്ളയും ചേര്‍ന്ന് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ ബംഗ്ലാദേശ് കളി മറന്നു. വൈകാതെ 18.3 ഓവറില്‍ അഫ്ഗാനിസ്താന്‍ വിജയത്തിലെത്തി. നജീബുള്ള സദ്രാന്‍ വെറും 17 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. ഇബ്രാഹിം സഗ്രാന്‍ 41 പന്തുകളില്‍ നിന്ന് 42 റണ്‍സ് നേടി അപരാജിതനായി നിന്നു.

ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസ്സനും മൊസദെക്ക് ഹൊസൈനും മുഹമ്മദ് സൈഫുദ്ദീനും ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ബൗളര്‍മാരാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന്റെ തുടക്കം തന്നെ വലിയ തകര്‍ച്ചയോടെയായിരുന്നു. വെറും 28 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം കയറി. ടീം സ്‌കോര്‍ 53-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും നഷ്ടമായി. പിന്നീട് ക്രീസിലൊന്നിച്ച മഹ്‌മുദുള്ളയും മൊസദെക്ക് ഹൊസൈനും ചേര്‍ന്നാണ് ടീമിനെ രക്ഷിച്ചത്.

ഹൊസെയ്ന്‍ 31 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോട 48 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മഹ്‌മുദുള്ള 25 റണ്‍സ് നേടി പുറത്തായി. മഹ്‌മുദുള്ളയ്ക്ക് പകരം ക്രീസിലെത്തിയ മെഹ്ദി ഹസ്സനെ കൂട്ടുപിടിച്ച് മൊസദെക്ക് ടീം സ്‌കോര്‍ 127-ല്‍ എത്തിച്ചു. മെഹ്ദി ഹസ്സന്‍ 14 റണ്‍സെടുത്ത് റണ്‍ ഔട്ടായി.

അഫ്ഗാനിസ്താന് വേണ്ടി മുജീബുര്‍ റഹ്‌മാന്‍ നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തപ്പോള്‍ റാഷിദ് ഖാന്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Content Highlights: asia cup 2022, afghanistan vs bangladesh, afg vs ban, asia cup cricket, sports news, rashid khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented