കാബൂള്‍: ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ് ടീമിന്റെ നായകന്‍. 

മികച്ച പ്രകടനത്തോടെ സൂപ്പര്‍ 12-ല്‍ നേരിട്ട് യോഗ്യത നേടിയ അഫ്ഗാന്‍ ഗ്രൂപ്പ് രണ്ടിലാണ് മത്സരിക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലുള്ളത്. യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളും ഗ്രൂപ്പിലുണ്ടാകും. 

ഒക്ടോബര്‍ 25 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗ്രൂപ്പ്  ബിയില്‍ നിന്നും യോഗ്യത നേടി വരുന്ന ടീമിനെയാണ് അഫ്ഗാന്‍ നേരിടുക. ലോകോത്തര സ്പിന്നറായ റാഷിദ് ഖാനാണ് അഫ്ഗാനിസ്താന്റെ തുറുപ്പുചീട്ട്. 

അഫ്ഗാനിസ്താന്‍ ടീം: മുഹമ്മദ് നബി (നായകന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഹസ്‌റത്തുള്ള സസായി, ഉസ്മാന്‍ ഗനി, മുഹമ്മദ് ഷഹ്‌സാദ്, ഹഷ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍, ഗുലാബ്ദിന്‍ നയീബ്, നജീബുള്ള സദ്രാന്‍, കരീം ജാനത്ത്, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, ഹമീദ് ഹസ്സന്‍, ഫരീദ് അഹമ്മദ് മാലിക്, നവീന്‍ ഉള്‍ ഹഖ്. 

Content Highlights: Afghanistan confirm final 15-man squad for T20 world cup, Mohammad Nabi named captain