പാകിസ്താനെ തോല്‍പ്പിച്ച പാണ്ഡ്യയ്ക്ക് അഫ്ഗാന്‍ ആരാധകന്റെ ഉമ്മ


Photo: twitter.com

കാബുള്‍: ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന അഫ്ഗാനിസ്താന്‍ ആരാധകന്റെ വീഡിയോ പുറത്ത്.

അവസാന ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് നവാസിനെ സിക്‌സറിന് പറത്തി ഇന്ത്യയെ വിജയത്തിലെത്തിച്ച ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ടിവി സ്‌ക്രീനില്‍ ഉമ്മ നല്‍കിയാണ് ഈ അഫ്ഗാന്‍ ആരാധകന്‍ ഇന്ത്യന്‍ വിജയത്തില്‍ പങ്കുചേര്‍ന്നത്.

പാക് ടീമിനെതിരായ വിജയത്തിനു പിന്നാലെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ആരാധകര്‍ പടക്കം പൊട്ടിച്ചും മധുരും വിതരണം ചെയ്തുമെല്ലാം ജയം ആഘോഷിച്ചിരുന്നു.

മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയമൊരുക്കിയത് ഹാര്‍ദിക്കായിരുന്നു. നാല് ഓവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ, 148 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 17 പന്തില്‍ പുറത്താകാതെ 33 റണ്‍സെടുക്കുകയും ചെയ്തു.

Content Highlights: Afghan fan celebrates India s win against Pakistan by kissing Pandya on TV


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented