Photo: Screen grab | twitter.com/adidasindiaoffi
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി ആഗോള സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസ് പുറത്തിറക്കി. ഇന്ത്യന്‍ ടീമിനായി ടെസ്റ്റ്, ട്വന്റി 20, ഏകദിന ജഴ്‌സികളാണ് അഡിഡാസ് അണിയിച്ചൊരുക്കിയത്.
ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യന്‍ താരങ്ങള്‍ പുതിയ ജഴ്‌സിയില്‍ കളിക്കും. കടും നീല നിറത്തിലും ഇളം നീല നിറത്തിലുമുള്ള രണ്ട് വ്യത്യസ്ത ജഴ്‌സികളാണ് ട്വന്റി 20യ്ക്കും ഏകദിനത്തിനുമായി അഡിഡാസ് അണിയിച്ചൊരുക്കിയത്. ടെസ്റ്റ് ജഴ്‌സിയിലും വ്യത്യാസമുണ്ട്.
അഡിഡാസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറാകുമെന്ന് മേയ് 22 ന് ബി.സി.സി.ഐ. സെക്രട്ടറി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും അഡിഡാസും പരസ്പരം കൈകോര്‍ക്കുന്നത്. ഇതിനുമുന്‍പ് കില്ലര്‍ ജീന്‍സാണ് ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍ ചെയ്തത്. കില്ലര്‍ ജീന്‍സുമായുള്ള കരാര്‍ മേയ് 31 ന് അവസാനിച്ചു. കില്ലര്‍ ജീന്‍സിന് മുന്‍പ് എം.പി.എല്ലായിരുന്നു ജഴ്സിയുടെ സ്പോണ്‍സര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്‍സര്‍ ബൈജൂസ് ലേണിങ് ആപ്പാണ്. 2023 നവംബര്‍ വരെയാണ് ബൈജൂസുമായുള്ള ഇന്ത്യയുടെ കരാര്‍.
Content Highlights: Adidas unveils first look of new Team India jerseys
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..