ഇംഗ്ലണ്ടിനെതിരേ ജഡേജയുടെ സൂപ്പര്‍മാന്‍ ക്യാച്ച്, കയ്യടിച്ച് ആരാധകര്‍


ജോസ് ബട്‌ലറെ മികച്ച ക്യാച്ചിലൂടെ പുറത്താക്കിയാണ് ജഡേജ താരമായത്.

Photo: ANI

മാഞ്ചെസ്റ്റര്‍: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായാണ് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കണക്കാക്കുന്നത്. ജഡേജയുടെ കൈയ്യിലേക്കാണ് പന്തെത്തുന്നതെങ്കില്‍ ബാറ്റര്‍മാര്‍ മറ്റൊന്നും ആലോചിക്കാതെ കൂടാരം കയറും. ചോരാത്ത കൈകള്‍ കൊണ്ട് ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്ന ജഡേജ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലും മിന്നല്‍ പ്രകടനം പുറത്തെടുത്തു. ജോസ് ബട്‌ലറെ മികച്ച ക്യാച്ചിലൂടെ പുറത്താക്കിയാണ് ജഡേജ താരമായത്.

ഏവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് താരം ക്യാച്ചെടുത്തത്. അര്‍ധസെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു ബട്‌ലര്‍.

ടീം സ്‌കോര്‍ ഉയര്‍ത്തുന്നതിനായി ബട്‌ലര്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കാന്‍ തുടങ്ങി. ഇതോടെ നായകന്‍ രോഹിത് ശര്‍മ ഹാര്‍ദിക് പാണ്ഡ്യയെ പന്തേല്‍പ്പിച്ചു. എന്നാല്‍ പാണ്ഡ്യയുടെ പന്തില്‍ സിക്‌സ് അടിക്കാനുള്ള ബട്‌ലറുടെ ശ്രമം പാളി. ഉയര്‍ന്നുപൊന്തിയ പന്ത് ബൗണ്ടറിയിലേക്ക് പോകുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ പന്തിനടുത്തേക്ക് ഓടിവന്ന ജഡേജ മികച്ച ഡൈവിലൂടെ പന്ത് കൈയ്യിലാക്കി. ഈ വിക്കറ്റ് മത്സരത്തില്‍ അതിനിര്‍ണായകമായി.

60 റണ്‍സെടുത്ത ബട്‌ലര്‍ നിരാശയോടെ ക്രീസ് വിട്ടു. ജഡേജയുടെ ക്യാച്ച് ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി. ജഡേജയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മത്സരത്തില്‍ ജഡേജ ഒരു വിക്കറ്റെടുക്കുകയും ചെയ്തു.

Content Highlights: jadeja catch, jadeja catch vs england, india vs england, ravindra jadeja, cricket news, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented