സിഡ്നി: ഓസീസിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ബാറ്റിങ്ങിനിറങ്ങവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കൂക്കിവിളിച്ച് ഓസീസ് ആരാധകര്‍.
പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മായങ്ക് അഗര്‍വാളിനു ശേഷം ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴാണ് ഓസീസ് കാണികള്‍ കോലിയെ കൂക്കിവിളികളോടെ സ്വീകരിച്ചത്.
ഇതിനു പിന്നാലെ കാണികളുടെ ഇത്തരത്തിലുള്ള പെരുമാറ്റം മാനക്കേടുണ്ടാക്കുന്നതാണെന്ന് തുറന്നടിച്ച് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് രംഗത്തെത്തി. അദ്ദേഹത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ എന്നും ഓസീസ് ആരാധകരോടായി പോണ്ടിങ് പറഞ്ഞു.
പരമ്പരയിലെ മുന്‍ മത്സരങ്ങളിലും കോലിയെ ഇത്തരത്തില്‍ കാണികള്‍ കൂക്കിവിളിച്ചിരുന്നു. ഓസീസ് താരം ട്രാവിസ് ഹെഡും കാണികളുടെ എത്തരത്തിലുള്ള പ്രവൃത്തിക്കെതിരേ പ്രതികരിച്ചു.
അതേസമയം 2012-ല്‍ തന്റെ ആദ്യ ഓസീസ് പര്യടനത്തിലും കോലിക്ക് ഓസീസ് ആരാധകരുടെ മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് കാണികള്‍ക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയതിന് കോലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴയും ലഭിച്ചു.
ഈ പരമ്പരയിലെ കോലിയുടെ ആക്രമണോത്സുക മനോഭാവം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ കോലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും തമ്മില്‍ മൈതാനത്ത് വെച്ച് കോര്‍ക്കുകയും ചെയ്തിരുന്നു.
Content Highlights: absolutely disgraceful ricky ponting hits out after virat kohli is booed again at scg
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..