ദുബായ്:  മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ചീഫ് എക്‌സിക്യുട്ടീവ് മനു സാവ്‌നിയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി).

ഓഡിറ്റ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ (പിഡബ്ല്യുസി) ആഭ്യന്തര അന്വേഷണത്തില്‍ മനുവിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നതോടെയാണ് തീരുമാനം.

90 ശതമാനത്തിലധികം ജീവനക്കാര്‍ മനു സാവ്‌നിയുടെ മോശം പെരുമാറ്റത്തിന്റെ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. സഹപ്രവര്‍ത്തകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അത്ര സുഖകരമായിരുന്നില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

2019 ഏകദിന ലോകകപ്പിനു ശേഷം ഡേവ് റിച്ചാര്‍ഡ്‌സണ് പകരമാണ് മനു സാവ്‌നി ഐ.സി.സിയുടെ ചീഫ് എക്‌സിക്യുട്ടീവ് പദവിയിലെത്തുന്നത്. 2022 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടെങ്കിലും അന്വേഷണത്തെ തുടര്‍ന്ന് കരാര്‍ അവസാനിക്കുന്നതു വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരാന്‍ സാധ്യതയില്ല.

Content Highlights: abrasive behaviour ICC CEO asked to go on leave