ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ ഹാട്രിക്ക് നേടുന്ന ആദ്യ കര്‍ണടക ബൗളറെന്ന റെക്കോഡ് സ്വന്തമാക്കി അഭിമന്യു മിഥുന്‍. 

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന തമിഴ്‌നാട് - കര്‍ണാടക ഫൈനലിലാണ് മിഥുന്റെ റെക്കോഡ് പ്രകടനം. തമിഴ്‌നാട് ഇന്നിങ്‌സിന്റെ 50-ാം ഓവറില്‍ ഷാറുഖ് ഖാന്‍, മുഹമ്മദ്, മുരുകന്‍ അശ്വിന്‍ എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയാണ് മിഥുന്‍ ഹാട്രിക്ക് തികച്ചത്. 

ഇതോടെ രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് മിഥുന്‍. 

മത്സരത്തില്‍ വെറും 34 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകളും മിഥുന്‍ വീഴ്ത്തി. മിഥുന്റെ ബൗളിങ് മികവില്‍ തമിഴ്‌നാടിനെ 252 റണ്‍സിന് ഓള്‍ഔട്ടാക്കാനും കര്‍ണാടകയ്ക്കായി.

Content Highlights: Abhimanyu Mithun record hat trick in Vijay Hazare Trophy