ആര്‍.സി.ബിക്കായി പാഡണിയാന്‍ ഇനിയില്ല; എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി ഡിവില്ലിയേഴ്‌സ്


Photo: ANI

കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന ബാറ്ററുമായ എ ബി ഡിവില്ലിയേഴ്‌സ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.

ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്. 2018-ല്‍ കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന സമയത്ത് ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇപ്പോഴിതാ ഇനി ഫ്രാഞ്ചൈസി ക്രിക്കറ്റിലും താന്‍ ഉണ്ടായിരിക്കില്ലെന്ന് താരം വ്യക്തമാക്കി.

കളിച്ചിരുന്ന കാലത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും താരം ട്വിറ്ററില്‍ കുറിച്ചു. ഒപ്പം കളിച്ച എല്ലാ സഹതാരങ്ങള്‍ക്കും എതിര്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഫിസിയോ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും നന്ദിയറിയിക്കുന്നതായും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

114 ടെസ്റ്റില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സ് നേടിയിട്ടുള്ള ഡിവില്ലിയേഴ്‌സ് 228 ഏകദിനങ്ങളില്‍ നിന്ന് 9577 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ടെസ്റ്റില്‍ 22 സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും 46 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദനത്തില്‍ 25 സെഞ്ചുറികളും 53 അര്‍ധ സെഞ്ചുറികളുമുണ്ട്.

78 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 10 അര്‍ധ സെഞ്ചുറികളടക്കം 1672 റണ്‍സെടുത്തിട്ടുണ്ട്. 184 ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ച താരം മൂന്ന് സെഞ്ചുറികളും 40 അര്‍ധ സെഞ്ചുറികളുമടക്കം 5162 റണ്‍സെടുത്തിട്ടുണ്ട്.

Content Highlights: AB de Villiers announces retirement from all forms of cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented