'തെറ്റിദ്ധാരണ സുഖപ്പെടുത്താനാകില്ല, അഫ്രീദിയൊക്കെ വന്നപ്പോഴാണ് ഇന്ത്യ ആധിപത്യം നേടിയത്'


ഇന്ത്യന്‍ താരങ്ങള്‍ പാകിസ്താന്‍ ടീമംഗങ്ങളോട് ക്ഷമ യാചിക്കുന്ന തരത്തില്‍പോലും ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു അഫ്രീദിയുടെ പരിഹാസം

-

ന്യൂഡൽഹി: ഇന്ത്യൻ ടീമിനെ പരിഹസിച്ച പാകിസ്താന്റെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യയുടെ മുൻതാരം ആകാശ് ചോപ്ര. ഇന്ത്യൻ താരങ്ങൾ പാകിസ്താൻ ടീമംഗങ്ങളോട് ക്ഷമ യാചിക്കുന്ന തരത്തിൽപോലും ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ടെന്നായിരുന്നു അഫ്രീദിയുടെ പരിഹാസം. ഇന്ത്യക്കെതിരേ നേടിയ വലിയ മാർജിനിലുള്ള വിജയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അഫ്രീദിയുടെ പരിഹാസം.

എന്നാൽ 1980-കളിൽ പാകിസ്താൻ കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ തോൽപ്പിച്ചിരുന്നെന്നും ഷാഹിദ് അഫ്രീദി ഉൾപ്പെടെയുള്ള വരവിന് ശേഷമാണ് ഇന്ത്യ ആധിപത്യം നേടാൻ തുടങ്ങിയതെന്നും ആകാശ് ചോപ്ര തിരിച്ചടിച്ചു. കണക്കുകൾ നിരത്തിയാണ് അഫ്രീദിക്ക് ചോപ്ര മറുപടി നൽകിയത്. ഏകദിനത്തിൽ രണ്ടു മത്സരം മാത്രം കൂടുതൽ ജയിച്ചിട്ടുള്ളതിന്റെ പേരിൽ പാക് ടീമിനോട് ക്ഷമ യാചിക്കേണ്ട എന്തു സാഹചര്യമാണുള്ളതെന്നും തെറ്റിദ്ധാരണയ്ക്കും മിഥ്യാബോധനത്തിനും മരുന്നില്ലെന്നും ചോപ്ര പരിഹസിച്ചു.

1980-കളിൽ 30 ഏകദിനങ്ങളിൽ ഇന്ത്യയും പാകിസ്താനും മത്സരിച്ചപ്പോൾ പത്തൊമ്പതിലും വിജയം പാകിസ്താനായിരുന്നു. എന്നാൽ പിന്നീട് പാകിസ്താന്റെ മികവ് നഷ്ടപ്പെട്ടു. 'പാമ്പു കടിച്ചാൽ സുഖപ്പെടുത്താം, പക്ഷേ തെറ്റിദ്ധാരണ സുഖപ്പെടുത്താനാകില്ലെന്ന് മഹാൻമാർ പറഞ്ഞിട്ടിണ്ടുണ്ട്. അഫ്രീദിയുടെ കാലത്ത് ഇന്ത്യയും പാകിസ്താനും തുല്ല്യശക്തികളായിരുന്നു. ഇന്ത്യ ആധിപത്യം നേടാൻ തുടങ്ങിയതും ഈ കാലത്താണ്. നിലവിൽ ഇന്ത്യ ബഹുദൂരം മുന്നിലാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ.'-ചോപ്ര ചൂണ്ടിക്കാട്ടി.

'ലോകകപ്പിലെ മത്സരങ്ങളെടുത്തു നോക്കിയാലും ഇന്ത്യ ബഹുദൂരം മുന്നിലാണ്. പാകിസ്താന് ആകെ ഓർക്കാനുള്ളത് 2017-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലാണ്. എന്നാൽ ആ ടൂർണമെന്റിൽ പോലും ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഓസ്ട്രേലിയയിൽ പോയി അവരെ തോൽപ്പിക്കും. പാകിസ്താൻ ഓസ്ട്രേലിയയിൽ പോയാൽ വലിയ മാർജിനിൽ തോറ്റു തിരിച്ചുപോരും. ഇപ്പോഴത്തെ ഇന്ത്യൻ ടീമും പാക് ടീമും തമ്മിൽ വലിയ വ്യത്യാസമുണ്ട്.'-ചോപ്ര വ്യക്തമാക്കുന്നു.

അഫ്രീദിയുടെ കാലത്ത് ഇന്ത്യയും പാകിസ്താനും 15 ടെസ്റ്റുകളിലാണ് ഏറ്റുമുട്ടിയത്. ഇരുടീമുകളും അഞ്ചു ടെസ്റ്റുകൾ വീതം വിജയിച്ചു. ശേഷിക്കുന്നവ സമിനിലയിലായി. ഏകദിനത്തിൽ പാകിസ്താൻ രണ്ടു മത്സരം കൂടുതൽ ജയിച്ചിട്ടുണ്ട്. 82 മത്സരങ്ങളിൽ പാകിസ്താൻ 41 എണ്ണത്തിലും ഇന്ത്യ 39 എണ്ണത്തിലും വിജയിച്ചു. ട്വന്റി-20യുടെ കാര്യമെടുത്താൽ ഇന്ത്യൻ ആധിപത്യത്തിന് സമാനതകളില്ല. ഏഴു മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ പാകിസ്താൻ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് വിജയിച്ചത്. ചോപ്ര കണക്കുകൾ നിരത്തുന്നു.

Content Highlights: Aakash Chopra responds to Shahid Afridis remarks

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented