ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ്, പത്ത് മെയ്ഡന്‍ ഓവര്‍; അമ്പരപ്പിച്ച് പതിനഞ്ചുകാരന്‍


ബുധനാഴ്ച 21 ഓവര്‍ എറിഞ്ഞ ബയിസോയ 51 റണ്‍സ് വിട്ടുകൊടുത്താണ് പത്തുവിക്കറ്റ് വീഴ്ത്തിയത്.

ഷില്ലോങ്: ഒരു ഇന്നിങ്സില്‍ പത്തുവിക്കറ്റ് നേട്ടവുമായി മേഘാലയ ബൗളര്‍ നിര്‍ദേശ് ബയിസോയ. അണ്ടര്‍-16 വിജയ് മര്‍ച്ചന്റ് ക്രിക്കറ്റില്‍ നാഗാലാന്‍ഡിനെതിരായ മത്സരത്തിലാണ് ഓഫ് സ്പിന്നറുടെ നേട്ടം.

ബുധനാഴ്ച 21 ഓവര്‍ എറിഞ്ഞ ബയിസോയ 51 റണ്‍സ് വിട്ടുകൊടുത്താണ് പത്തുവിക്കറ്റ് വീഴ്ത്തിയത്. ഇതില്‍ പത്തോവറും മെയ്ഡനാണ്. 15-കാരനായ ബയിസോയ ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ്. അതിഥിതാരമായാണ് മേഘാലയയ്ക്കുവേണ്ടി കളിക്കുന്നത്.

ആദ്യം ബാറ്റുചെയ്ത നാഗാലാന്‍ഡ് 113 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ് തുടങ്ങിയ മേഘാലയ ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു.

Content Highlights: A Rare Perfect 10 For Meghalaya's Nirdesh Baisoya Vijay Merchant Trophy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented