മെല്‍ബണ്‍: വനിതകളുടെ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ ഗാലറിയില്‍ സാക്ഷിയാകാന്‍ എത്തുക വന്‍ ജനാവലി. 75000 ന് മുകളില്‍ ടിക്കറ്റ് ഇതുവരെ വിറ്റു പോയെന്ന് ഐ.സി.സി. അറിയിച്ചു. വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മത്സരമെന്ന റെക്കോഡും ഫൈനല്‍ സ്വന്തമാക്കും.

ഞായറാഴ്ചയാണ് ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍. ആദ്യ ലോകകപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്.

Content Highlights: 75,000 tickets already sold for women's T20 World Cup final