ഓക്ക്‌ലാന്‍ഡ്: ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തിന് വെള്ളിയാഴ്ച ട്വന്റി 20 മത്സരത്തോടെ തുടക്കമാകുകയാണ്. സമീപകാലത്ത് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമുള്ള ആധിപത്യം തുടരാന്‍ വിരാട് കോലിയും സംഘവും ഇറങ്ങുമ്പോള്‍ ഓപ്പണര്‍ രോഹിത്തിനെ കാത്തിരിക്കുന്നത് ക്രിക്കറ്റ് കരിയറിലെ മറ്റൊരു നാഴികക്കല്ലാണ്.

63 റണ്‍സ്‌കൂടി നേടിയാല്‍ രാജ്യാന്തര കരിയറില്‍ ഓപ്പണറെന്ന നിലയില്‍ 10,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരമെന്ന നേട്ടം രോഹിത്തിന് സ്വന്തമാക്കാം. സുനില്‍ ഗാവസ്‌ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരാണ് രോഹിത്തിനു മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍.

ഓപ്പണറായി ഇറങ്ങി നിലവില്‍ 9,937 റണ്‍സാണ് ഹിറ്റ്മാന്റെ അക്കൗണ്ടിലുള്ളത്. അതേസമയം തന്നെ 111 റണ്‍സ്‌കൂടി നേടാനായാല്‍ രോഹിത്തിന് മറ്റൊരു റെക്കോഡും സ്വന്തമാക്കാം. രാജ്യാന്തര ക്രിക്കറ്റില്‍ 14,000 റണ്‍സ് നേടുന്ന താരമാകാന്‍ രോഹിത്തിന് ഇനി 111 റണ്‍സ്‌കൂടി മതി. ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ താരമെന്ന റെക്കോഡാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്.

Content Highlights: 63 runs away Rohit Sharma eyeing a massive record