കൊല്‍ക്കത്തയില്‍ മണിപ്പുരും ചണ്ഡീഗഢും രഞ്ജിക്രിക്കറ്റിലെ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തില്‍ കളിക്കാനിറങ്ങിയപ്പോള്‍ പിറന്നത് പുതിയ ചരിത്രം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ 60,000-മത്തെ മത്സരമായിരുന്നു അത്. ബുധനാഴ്ച രഞ്ജി ട്രോഫിയില്‍ 18 മത്സരങ്ങളാണ് ആരംഭിച്ചത്.

59,990 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ക്രിക്കറ്റ് ചരിത്രത്തില്‍ തിങ്കളാഴ്ച വരെ നടന്നിരുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ പത്താമത്തെ മത്സരമായി നിശ്ചയിച്ചത് മണിപ്പുരും ചണ്ഡീഗഢും തമ്മിലായിരുന്നു. ഇതോടെയാണ് അപൂര്‍വനേട്ടം ഇരുടീമുകള്‍ക്കും സ്വന്തമായത്. 1772-ല്‍ ഹാംഷെയറും ഇംഗ്ലണ്ടും തമ്മില്‍ നടന്നതാണ് രേഖപ്പെടുത്തിയ ആദ്യത്തെ ഫസ്റ്റ് ക്ലാസ് മത്സരം. 1921-ല്‍ കൗണ്ടി ടീമുകളായ യോര്‍ക്ക് ഷെയറും സസെക്‌സും തമ്മില്‍ കളിച്ചതാണ് 10,000-ാമത്തെ മത്സരം. 2007-ല്‍ ശ്രീലങ്ക എയും ബംഗ്ലാദേശ് എയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം 50,000 പിന്നിട്ടു.

ആകെ റണ്‍സ്: 4,78,20,820
ആകെ വിക്കറ്റ്: 17,76,598
കൂടുതല്‍ മത്സരം: സറെ- 3656
കൂടുതല്‍ ജയം- യോര്‍ക്ക്‌ഷെയര്‍ -1531


Content Highlights: 60,000 and counting: Landmark Ranji Trophy match in Kolkata