ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ 464 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ബാറ്റിങ് തകര്‍ച്ച. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.
ശിഖര്‍ ധവാന്‍ (1), ചേതേശ്വര്‍ പൂജാര (0), നായകന്‍ വിരാട് കോലി (0) എന്നിവരാണ് പുറത്തായത്. ധവാനെയും പൂജാരയേയും ആന്‍ഡേഴ്‌സനും നേരിട്ട ആദ്യ പന്തില്‍ തന്നെ കോലിയെ ബ്രോഡുമാണ് പുറത്താക്കിയത്. ലോകേഷ് രാഹുലും രഹാനെയുമാണ് ക്രീസില്‍.
നേരത്തെ വിടവാങ്ങല്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയ അലെസ്റ്റര്‍ കുക്കും (147) നായകന്‍ ജോ റൂട്ടുമാണ് (125) ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.
മൂന്നാം വിക്കറ്റില്‍ കുക്ക്-ജോ റൂട്ട് സഖ്യം 259 റണ്‍സാണ് ചേര്‍ത്തത്. ഇരുവരെയും ഹനുമ വിഹാരിയാണ് പുറത്താക്കിയത്. ഇന്ത്യയ്ക്കായി വിഹാരിയും ജഡേജയും മൂന്നു വിക്കറ്റ് വീഴ്ത്ത്. ഷമിക്ക് രണ്ടു വിക്കറ്റ് ലഭിച്ചു. നാലാം ദിനം ഇഷാന്തിന് പരിക്കു മൂലം ബൗള്‍ ചെയ്യാനാകാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ഇതിനു മുന്‍പ് 1902-ല്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയ്‌ക്കെതിരെ പിന്തുടര്‍ന്നു ജയിച്ച 263 റണ്‍സാണ് ഓവലിലെ റണ്‍സ് പിന്തുടര്‍ന്നുള്ള വലിയ ജയം.
Content Highlights: 5th test day 4 at the oval