സതാംപ്ടണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ്. 

കഴിഞ്ഞ ദിവസം അല്‍സാരി ജോസഫിനെ പുറത്താക്കിയതോടെ ടെസ്റ്റില്‍ സ്‌റ്റോക്ക്‌സിന്റെ വിക്കറ്റ് നേട്ടം 150 ആയി. ഇതോടെ ടെസ്റ്റില്‍ 4000 റണ്‍സും 150 വിക്കറ്റും സ്വന്തമാക്കുന്ന ആറാമത്തെ താരമെന്ന നേട്ടവും സ്‌റ്റോക്ക്‌സിനെ തേടിയെത്തി.

ഗാരി സോബേഴ്‌സ്, ഇയാന്‍ ബോതം, കപില്‍ ദേവ്, ജാക്ക് കാലിസ്, ഡാനിയേല്‍ വെട്ടോറി എന്നിവരാണ് സ്റ്റോക്‌സിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. ഗാരി സോബേഴ്‌സിനു ശേഷം വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകാനും സ്‌റ്റോക്ക്‌സിനായി. തന്റെ 64-ാം ടെസ്റ്റിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 63 ടെസ്റ്റില്‍ നിന്നാണ് സോബേഴ്‌സ് ഈ നേട്ടത്തിലെത്തിയത്. 

വിന്‍ഡീസിനെതിരേ 49 റണ്‍സ് വഴങ്ങി സ്‌റ്റോക്ക്‌സ് നാലു വിക്കറ്റ് വീഴ്ത്തി.

Content Highlights: 4000 runs and 150 wickets Ben Stokes joined elite list