പ്രതീകാത്മക ചിത്രം
ഡല്‍ഹി: പ്രഥമ വനിതാ ഐ.പി.എല്ലിന് മുന്നോടിയായി കോടികള്‍ മുടക്കി ഫ്രാഞ്ചൈസികളെ സ്വന്തമാക്കി കമ്പനികള്‍. ആകെ 4,670 കോടി രൂപയാണ് ടീമുകള്‍ക്ക് വേണ്ടി കമ്പനികള്‍ മുടക്കിയത്.
ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷായാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വിമന്‍സ് പ്രീമിയര്‍ ലീഗ് എന്ന പേരില്‍ ടൂര്‍ണമെന്റ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 2008-ലെ പ്രഥമ ഐ.പി.എല്ലിന് ലഭിച്ചതിനേക്കാളേറെ തുക വനിതാ ഐ.പി.എല്ലിന് ലഭിച്ചുവെന്ന് ജയ് ഷാ അറിയിച്ചു.
അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്നൗ എന്നീ അഞ്ച് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണ് ലേലം നടന്നത്.
അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ അദാനി സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കി. 1,289 കോടി രൂപ മുടക്കിയാണ് അദാനി ടീം അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. മുംബൈ ഫ്രാഞ്ചൈസിയെ 912.99 കോടി രൂപ മുടക്കി ഇന്ത്യ വിന് സ്പോര്‍ട്സ് ലിമിറ്റഡ് വാങ്ങി. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഉടമകളാണ് മുകേഷ് അംബാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ വിന് സ്പോര്‍ട്സ് ലിമിറ്റഡ്.
ബെംഗളൂരു ഫ്രാഞ്ചൈസി റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഐ.പി.എല്ലിലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം ഈ ഗ്രൂപ്പിന്റെ കീഴിലാണ്. ഡല്‍ഹി ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമകളായ ജെ.എസ്.ഡബ്ല്യു ജി.എം.ആര് ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി ഫ്രാഞ്ചൈസി 810 കോടി രൂപയ്ക്ക് വാങ്ങിയപ്പോള്‍ ലഖ്നൗ ഫ്രാഞ്ചൈസി 757 കോടി രൂപയ്ക്ക് കാപ്രി ഗ്ലോബല്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കി.
ആകെ അഞ്ച് ടീമുകളാണ് പ്രഥമ വനിതാ ഐ.പി.എല്ലില്‍ മാറ്റുരയ്ക്കുന്നത്. വനിതാ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണ അവകാശം 951 കോടി രൂപ മുടക്കി വിയാകോ 18 നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്. 2023 മുതല്‍ 2027 വരെയാണ് കരാര്‍.
Content Highlights: 4,670 Crore For Five Teams for womens ipl, womens ipl, ipl 2023, womens ipl 2023, ipl for women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..