മഴ പെയ്തതിനെ തുടർന്ന് പിച്ച് കവർ ചെയ്യുന്ന ഗ്രൗണ്ട് സ്റ്റാഫ് | Photo: AP
ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യ- ന്യൂസീലന്‍ഡ് മൂന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ പരമ്പര 1-0ന് ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ന്യൂസീലന്‍ഡ് ജയിച്ചിരുന്നു. രണ്ടാം മത്സരം മഴ മുടക്കി. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എതിരേ ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യുമ്പോള്‍ മഴ എത്തുകയായിരുന്നു. മഴ മൂലം ആദ്യം നിര്‍ത്തിവെച്ച മത്സരം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ 219 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ വാഷിങ്ടണ്‍ സുന്ദറിന്റേയും 49 റണ്‍സ് എടുത്ത ശ്രേയസ് അയ്യരിന്റേയും പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. സുന്ദര്‍ 64 പന്തില്‍ 51 റണ്‍സും ശ്രേയസ് അയ്യര്‍ 59 പന്തില്‍ 49 റണ്‍സ് എടുത്തു.
ക്യാപ്റ്റന്‍ ശിഖര്‍ ധവാന് 45 പന്തില്‍ 28റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ (22 പന്തില്‍ 12 റണ്‍സ്), ഋഷഭ് പന്ത് (16 പന്തില്‍ 10 റണ്‍സ്), സൂര്യകുമാര്‍ യാദവ് ( 10 പന്തില്‍ ആറ് റണ്‍സ്), ദീപക് ഹൂഡ ( 25 പന്തില്‍ 12 ), ദീപക് ചാഹര്‍ ( ഒന്‍പത് പന്തില്‍ 12 റണ്‍സ്), യൂസ്വേന്ദ്ര ചാഹല്‍ ( 22 പന്തില്‍ എട്ട് റണ്‍സ്), അര്‍ഷദീപ് സിങ് ( ഒന്‍പത് പന്തില്‍ ഒന്‍പത്) എന്നിവര്‍ കാര്യമായ സംഭാവന നല്കാനാകാതെ കൂടാരം കയറി.
ന്യൂസീലന്‍ഡിന് വേണ്ടി ആഡം മില്‍നെ, ഡാരില്‍ മിച്ചല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ടിം സൗത്തി രണ്ടും ലോക്കി ഫെര്ഗൂസന്, മിച്ചെല്‍ സാന്റ്നര്എന്നിവര് ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എടുത്തുനില്‍ക്കെയാണ് മഴ എത്തിയത്.
നേരത്തെ മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ ഒരു മത്സരം മാത്രമേ മുഴുവന്‍ ഓവര്‍ കളിച്ചുള്ളൂ. അതില്‍ ഇന്ത്യ ജയിച്ചു. മറ്റൊരു മത്സരം പൂര്‍ണമായും മുടങ്ങിയപ്പോള്‍ മൂന്നാം മത്സരത്തിനിടെയും മഴയെത്തി. അത് സമനില ആയി. ഒരു മത്സരം ജയിച്ച ഇന്ത്യ പരമ്പര ജേതാക്കളുമായി.
Content Highlights: 3rd ODI (D/N), Christchurch, India vs New Zealand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..