Photo: ANI
ന്യൂഡല്‍ഹി: 2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍) കാണികള്‍ക്ക് പ്രവേശനം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 25 ശതമാനം ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാകും. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരം ബി.സി.സി.ഐ ഉടന്‍ പുറത്തുവിടും.
മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി മത്സരങ്ങള്‍ നടത്താനാണ് ബി.സി.സി.ഐയുടെ ശ്രമം. ലീഗ് മത്സരങ്ങള്‍ മുംബൈയില്‍ വെച്ചും പ്ലേ ഓഫ് അഹമ്മദാബാദിലും നടക്കും.
ലീഗ് മത്സരങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ വാംഖഡേ, ബ്രാബോണ്‍, ഡി.വൈ പാട്ടീല്‍ എന്നീ സ്റ്റേഡിയങ്ങള്‍ വേദിയാകും. അഹമ്മദാബാദില്‍ നാല് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കും. നരേന്ദ്രമോദി സ്റ്റേഡിയമാണ് മത്സരങ്ങള്‍ക്ക് വേദിയാകുക.
ഫെബ്രുവരി 12, 13 തീയ്യതികളിലായാണ് ഐ.പി.എല്ലിന്റെ മെഗാലേലം നടക്കുന്നത്. ഇത്തവണ രണ്ട് മാസങ്ങളിലായാണ് ഐ.പി.എല്‍ പൂര്‍ത്തിയാകുക. 10 ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.
Content Highlights: 25 percent crowd likely, matches set to be hosted in Maharashtra, Gujarat Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..