ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണെന്ന സൂചന നല്‍കി ഇന്ത്യയുടെ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്. അടുത്തവര്‍ഷം ന്യൂസീലന്‍ഡില്‍ നടക്കുന്ന വനിതകളുടെ ഏകദിന ലോകകപ്പ് തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് കഴിഞ്ഞദിവസം ഒരു ചടങ്ങിനിടെ മിതാലി പറഞ്ഞു. ലോകകപ്പ് 2022 മാര്‍ച്ച് നാലിന് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.

1999ല്‍-അയര്‍ലന്‍ഡിനെതിരായ ഏകദിനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മിതാലി 21 വര്‍ഷമായി ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നു. 38 വയസ്സുണ്ട്. അന്താരാഷ്ട്ര ഏകദിനത്തില്‍ 7098, ടെസ്റ്റില്‍ 663, ട്വന്റി 20യില്‍ 2364 എന്നിങ്ങനെ റണ്‍സ് നേടി. 'ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ലോകകപ്പിനുവേണ്ടി ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഠിനമായി അധ്വാനിക്കുന്നുണ്ട്. പക്ഷേ, ഞാന്‍ ചെറുപ്പമാവുകയല്ല, പ്രായം കൂടുകയാണെന്ന ബോധ്യമുണ്ട്.' - മിതാലി പറഞ്ഞു.

Content Highlights: 2022 World Cup will be my swansong Mithali Raj confirms retirement