Photo: twitter.com/ICC
ന്യൂഡല്‍ഹി: 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗം ജൊഗീന്ദര്‍ ശര്‍മ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2007 സെപ്റ്റംബര്‍ 24-ന് പാകിസ്താനെതിരായ ഫൈനലില്‍ അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിച്ചത് ജൊഗീന്ദറായിരുന്നു.
2001 മുതലാരംഭിച്ച ക്രിക്കറ്റ് കരിയറിനാണ് താരം ഇപ്പോള്‍ വിരാമമിടുന്നത്. 2022 സെപ്റ്റംബറില്‍ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ താരം കളിച്ചിരുന്നു. 2004-ല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്കായി അരങ്ങേറിയ ജൊഗീന്ദര്‍, നാല് ഏകദിനങ്ങളും നാല് ട്വന്റി 20 മത്സരങ്ങളും മാത്രമാണ് കളിച്ചത്. 2008 മുതല്‍ 2011 വരെ എം.എസ് ധോനിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 16 ഐപിഎല്‍ മത്സരങ്ങളും കളിച്ചു.
പിന്നീട് ഹരിയാണ പോലീസില്‍ ഡിവൈഎസ്പിയായി ജോലിയില്‍ പ്രവേശിച്ചു. കോവിഡ് വ്യാപനവുമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ക്രമസമാധാനപാലന ചുമതലയുമായി സജീവമായിരുന്നു ജൊഗീന്ദര്‍.
2007 ലോകകപ്പില്‍ അവസാന ഓവറില്‍ കൂറ്റനടിക്കാരന്‍ മിസ്ബാഹ് ഉള്‍ ഹഖ് ക്രീസിലുള്ളപ്പോഴാണ് ധോനി, ജൊഗീന്ദറിനെ പന്തേല്‍പ്പിക്കുന്നത്. അന്ന് ഹര്‍ഭജന്‍ സിങ്ങിന് ഒരു ഓവര്‍ ബാക്കിയുണ്ടായിരുന്നെങ്കിലും അതിന് മുമ്പുള്ള ഭാജിയുടെ ഓവറില്‍ മിസ്ബാഹ് അടിച്ചു തകര്‍ത്തതിനെ തുടര്‍ന്നായിരുന്നു ധോനി അവസാന ഓവര്‍ എറിയാന്‍ ജൊഗീന്ദറിനെ പന്തേല്‍പ്പിച്ചത്. ഇന്ത്യ അഞ്ചു റണ്‍സിന്റെ വിജയം നേടുകയും ചെയ്തു.
Content Highlights: 2007 T20 World Cup final hero Joginder Sharma announces retirement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..