-
ഗുവാഹാട്ടി: ഇന്ത്യ-ശ്രീലങ്ക ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. ഗുവാഹട്ടിയില്‍ നടക്കേണ്ട മത്സരമാണ് മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത്. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഏഴ് മണിക്ക് നടക്കേണ്ടതായിരുന്നു മത്സരം. ടോസ് നേടി ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
മഴ മാറി നിന്നെങ്കിലും പിച്ചിലും ഔട്ട് ഫീല്‍ഡിലും ഈര്‍പ്പം നിലനിന്നതാണ് മത്സരം ഉപേക്ഷിക്കാന്‍ ഇടയാക്കിയത്. നേരത്തെ ടീം പ്രഖ്യാപിച്ചപ്പോള്‍ ജസ്പ്രീത് ബുംറയും ശിഖര്‍ ധവാനും ഇടംപിടിച്ചിരുന്നു. അതേ സമയം മലയാളിതാരം സഞ്ജു സാംസണ്‍ ഇത്തവണയും പുറത്തായി. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. അടുത്ത മത്സരം വെള്ളിയാഴ്ച ഇന്‍ഡോറില്‍ നടക്കും.
Content Highlights: 1st T20I , Sri Lanka tour of India at Guwahati-abandoned with a toss
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..