ബസ്സെറ്റെറെ: 21 പന്തുകളില്‍ നിന്ന് 35 റണ്‍സടിച്ച ആന്ദ്രെ റസലിന്റെ മികവില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ വിന്‍ഡീസിന് തകര്‍പ്പന്‍ ജയം.
റസലിന്റെ ഓള്‍റൗണ്ട് മികവാണ് വിന്‍ഡീസിന് ജയമൊരുക്കിയത്. മഴയെ തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഏഴു വിക്കറ്റും 11 പന്തും ബാക്കിനില്‍ക്കെയായിരുന്നു കരീബിയന്‍ പടയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 143 റണ്‍സെടുത്തു.
മറുപടിയായി വിന്‍ഡീസിന്റെ വിജയലക്ഷ്യം 11 ഓവറില്‍ 91 ആയി പുനര്‍നിര്‍ണയിച്ചു. 11 പന്തുകള്‍ ബാക്കിനില്‍ക്കെ വിന്‍ഡീസ് വിജയത്തിലെത്തി. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ വിന്‍ഡീസ് 1-0 ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം നാലിനാണ്.
വിന്‍ഡീസിനായി കെസറിക് വില്ല്യംസ് നാലു വിക്കറ്റെടുത്തു. ആഷ്ലി നുര്സ് കീമോ പൗല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും റസല്‍ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlights: 1st t20 west indies beat bangladesh by 7 wickets
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..